15-ാം വാര്‍ഡില്‍നിന്ന് വിജയിച്ച മുസ്‌ലിം ലീഗിലെ കെ.എം. കുമാരിയെ കുറ്റിപ്പുറം പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു. ഐകകണ്‌ഠ്യേനയായിരുന്നു തിരഞ്ഞെടുപ്പ്.
ഭരണകൂടഭീകരതയെ ചെറുക്കുക, വർഗ്ഗീയതയെ തുരത്തുക എന്നീ ആശയങ്ങൾ മുൻനിർത്തി കൂത്തുപറമ്പ് രക്തസാക്ഷിദിനമായ നവംബർ 25ന് വൈകീട്ട് 4 മണിക്ക് ഡിവൈഎഫ്‌ഐ വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വലിയകുന്ന അങ്ങാടിയിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കുന്നു.
അനധികൃത കടവിലെ മണൽ വാരിയ ലോറി ഇടിച്ചു മരിക്കാനിടയായതിനെ തുടർന്ന് ഗ്രാമ പഞ്ചായത്ത് പരിധിയിലെ അനധികൃത മണൽ വാരൽ കടവുകൾക്കെതിരെ നടപടിയെടുക്കണമെന്ന് ഇരിമ്പിളിയം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
കേന്ദ്ര-കേരള ഗവണ്മെന്റുകളുടെ ജനദ്രോഹ നടപടികൾക്കെതിരെയും പ്രവാസികളെ ദുരിതത്തിലാഴ്ത്തുന്ന എയർ ഇന്ത്യയുടെ നടപടികൾക്കെതിരെയുമുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കേരള പ്രവാസി സംഘം ജില്ലാകമ്മിറ്റി വളാഞ്ചേരി ബസ്റ്റാന്റ് പരിസരത്ത് ഒപ്പ് ശേഖരണം നടത്തുകയുണ്ടായി.
വളാഞ്ചേരി പഞ്ചായത്ത് ഭരണസമിതി യു.ഡി.എഫ് വിജയിച്ച വാര്‍ഡുകളിലേക്ക് തുച്ഛമായ ഫണ്ടനുവദിക്കുകയും ഇടതുപക്ഷ വാര്‍ഡുകളിലേക്ക് ഭീമമായ തുക അനുവദിക്കുകയും ചെയ്ത് വിവേചനം കാട്ടുകയാണെന്ന് പഞ്ചായത്ത് മുസ്‌ലിം ലീഗ് യോഗം ആരോപിച്ചു.