റെയില്‍വെ സ്റ്റേഷനോട് അധികൃതര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റിയോഗം തീരുമാനിച്ചു.
നിക്ഷേപത്തട്ടിപ്പിനിരയായവര്‍ നല്‍കുന്ന പരാതികള്‍ സ്വീകരിക്കാത്ത പോലീസ് നടപടിയ്‌ക്കെതിരെ ഹൈക്കോടതിയെസമീപിക്കാന്‍ വെള്ളിയാഴ്ച കുറ്റിപ്പുറത്തു ചേര്‍ന്ന നിക്ഷേപകരുടെ യോഗം തീരുമാനിച്ചു.
ഇന്ദിരാ ആവാസ് യോജന ഭവന നിര്‍മാണ പദ്ധതിയില്‍ അനര്‍ഹരെ തിരുകിക്കയറ്റിയെന്നാരോപിച്ച് വീട്ടമ്മ നല്‍കിയ പരാതി അന്വേഷിക്കാന്‍ ഓംബുഡ്‌സ്മാന്റെ ഉത്തരവ്. ഇരിമ്പിളിയം വെണ്ടല്ലൂരിലെ പാറമ്മല്‍ വീട്ടില്‍ മൂര്‍ത്തിയുടെ ഭാര്യ ജാനകിയുടെ പരാതിയെ തുടര്‍ന്നാണ് അന്വേഷണ ഉത്തരവ്.
പങ്കാളിത്തപെന്‍ഷന്‍ പദ്ധതിക്കെതിരെ വളാഞ്ചേരിയില്‍ ഇടതുപക്ഷ സര്‍വ്വീസ് സംഘടനകളും അധ്യാപക സംഘടനകളും സംയുക്തമായി പ്രതിഷേധ പ്രകടനം നടത്തി.
ലഹരിമുക്ത കാമ്പസ് എന്ന പ്രമേയവുമായി എം.എസ്.എഫ് സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി
ഡല്‍ഹിയില്‍ പീഡനത്തിനിരയായി യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കോളേജ് വിദ്യാര്‍ത്ഥികള്‍ കുറ്റിപ്പുറം സ്റ്റാന്‍ഡില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു.
11627 നമ്പര്‍ വെസ്റ്റ് കോസ്റ്റ് എക്‌സപ്രസ്സില്‍ നിന്ന് കോളേജ് വിദ്യാര്‍ഥിനികളെ കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷനില്‍ ശനിയാഴ്ച രാത്രി 11 മണിക്ക് ഇറക്കിവിട്ടതായി പരാതി.
പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ വളാഞ്ചേരി ശാഖയായ വികസന കുറീസ് ലിമിറ്റഡിലെ നിക്ഷേപകര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു.