റോഡ് സൈഡുകളില്‍ സ്ഥാപിച്ചിട്ടുള്ള അനധികൃത പരസ്യ ബോര്‍ഡുകളും ഹോര്‍ഡിങ്ങുകളും നവംബര്‍ ആറിനകം മാറ്റണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് നിരവധി വെബ്‌സൈറ്റുകളിൽ ഭൂരിപക്ഷവും ഇംഗ്ലീഷിലായതിനാല്‍ അവയൊന്നും മനസ്സിലാകുന്നില്ലെന്ന് സങ്കടപ്പെടാന്‍ വരട്ടെ.
ലാന്‍ഡ്‌ഫോണ്‍ കേടായി പരാതിനല്‍കിയാല്‍ 15 ദിവസത്തികം നന്നാക്കിയില്ലെങ്കില്‍ ഇനി വാടക നല്‍കേണ്ട.
മഴക്കാല പൂര്‍വ ശുചീകരണ പരിപാടിയുടെ ഭാഗമായി വളാഞ്ചേരി ടൗണ്‍ ശുചീകരിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. മുനീറ ഉദ്ഘാടനംചെയ്തു.
ദേശീയപാതയിലെ സ്ഥിരം അപകടമേഖലകളില്‍ സ്ഥാപിച്ച താത്കാലിക ഡിവൈഡറുകള്‍ നശിക്കുന്നു. വാഹനങ്ങളിടിച്ചാണ് ഡിവൈഡറുകള്‍ തകരുന്നത്. ഡിവൈഡറിനായി സ്ഥാപിച്ചിട്ടുള്ളവയില്‍ 25ഓളം ഫൈബര്‍ കുറ്റികള്‍ ഇതിനോടകം നശിച്ചു. രാത്രിയിലാണ് വാഹനങ്ങളധികവും ഡിവൈഡറിലിടിക്കുന്നത്.
വളാഞ്ചേരി ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനുകീഴില്‍ ലാന്‍ഡ്‌ഫോണുകളും ഇന്റര്‍നെറ്റ് സംവിധാനവും തകരാറില്‍.
ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയില്‍) യുടെ സി.എന്‍.ജി വാതകക്കുഴല്‍ കടന്നുപോകുന്ന ഇരിമ്പിളിയം, എടയൂര്‍ ഗ്രാമപ്പഞ്ചായത്തുകളില്‍ ജനങ്ങളുടെ ആശങ്കയകറ്റാന്‍ ബോധവത്കരണം നടന്നു.