HomeNewsAgricultureവെള്ളിയാങ്കല്ല് തടയണയില്‍ നിന്ന് പത്ത് കിലോഗ്രാമിലധികം തൂക്കമുള്ള കട്‌ല മത്സ്യത്തെ പിടികൂടി

വെള്ളിയാങ്കല്ല് തടയണയില്‍ നിന്ന് പത്ത് കിലോഗ്രാമിലധികം തൂക്കമുള്ള കട്‌ല മത്സ്യത്തെ പിടികൂടി

catla-fish

വെള്ളിയാങ്കല്ല് തടയണയില്‍ നിന്ന് പത്ത് കിലോഗ്രാമിലധികം തൂക്കമുള്ള കട്‌ല മത്സ്യത്തെ പിടികൂടി

തൃത്താല: തൃത്താല വെള്ളിയാങ്കല്ല് ഭാരതപ്പുഴയിൽനിന്ന്‌ പത്ത് കിലോഗ്രാമിലധികം തൂക്കമുള്ള കട്‌ല മത്സ്യത്തെ പിടികൂടി. ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെ തോണിയിൽ മത്സ്യബന്ധനത്തിന് പോയവർക്കാണ് മത്സ്യത്തെ ലഭിച്ചത്. തോണിയിൽനിന്ന്‌ വീശിയ വലയ്ക്കുള്ളിലാണ് കട്‌ല മത്സ്യം കുടുങ്ങിയത്. നിലവിൽ തടയണയിലെ ജലനിരപ്പ് വേനൽച്ചൂടിൽ താഴ്ന്നതോടെ മീൻപിടിത്തവും സജീവമാണ്. പിടിച്ച മത്സ്യങ്ങളുടെ വിപണനം നടക്കുന്നതും ഇവിടെവെച്ചുതന്നെയാണ്.
catla-fish
കട്‌ല മത്സ്യത്തെ മൊത്തമായാണ് വിൽക്കുകയെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കഴിഞ്ഞ ജൂണിലും പത്തരക്കിലോഗ്രാം തൂക്കമുള്ള കട്‌ല മത്സ്യത്തെ തടയണയിൽനിന്ന് ലഭിച്ചിരുന്നു. നിലവിൽ വെള്ളിയാങ്കല്ലിൽ മത്സ്യവിപണി സജീവമാണ്. അവധിക്കാലം കഴിയാറായതോടെ നിരവധി സഞ്ചാരികളാണ് തടയണയും സമീപത്തെ പൈതൃകപാർക്കുമെല്ലാം കാണാനായെത്തുന്നത്. ഇവരിൽ ഭൂരിഭാഗവും ഇവിടെനിന്ന്‌ പുഴമത്സ്യം വാങ്ങിയാണ് വീടുകളിലേക്ക് മടങ്ങാറുള്ളത്.
Summary: catla-fish weighing more than 10kgs caught at velliyamkallu check dam


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!