കോവിഡിന്റെ കാലത്തും കരുതലിന്റെ വീടൊരുക്കി സിബിഎസ്ഇ സ്കൂൾ മാനേജ്മെൻറ്സ് അസോസിയേഷൻ
മലപ്പുറം: കോവിഡ് 19 കെടുതികൾക്കിടയിലും വളാഞ്ചേരിയിൽ കരുതലിൻ്റെ വീടൊരുക്കുകയാണ് മലപ്പുറം ജില്ലാ സിബിഎസ്ഇ സ്കൂൾ മാനേജ്മെൻ്റ്സ് അസോസിയേഷനും മലപ്പുറം സെൻട്രൽ സഹോദയയും. ആക്ടോൺ എന്ന സംഘടന സൗജന്യമായി നല്‍കിയ മൂന്നര സെന്റ് സ്ഥലത്ത് വളാഞ്ചേരിയിലെ വിധവയായ സ്ത്രീക്കും കുട്ടിക്കുമായി നിര്‍മ്മിച്ചുകൊടുക്കുന്ന വീടിന്റെ കട്ടിലവെപ്പ് കര്‍മ്മം സ്ഥലം എം എൽ എ പ്രൊ: ആബിദ് ഹുസെെന്‍ തങ്ങള്‍ നിര്‍വഹിച്ചു. പ്രളയദുരിദാശ്വാസ നിധിയായി ജില്ലയിലെ സി ബി എസ് ഇ സ്കൂളുകളിൽ നിന്ന് പിരിച്ച ഫണ്ട് ഉപയോഗിച്ച് പ്രളയത്തിൽ വീടു നഷ്ടപ്പെട്ട കുടുംബത്തിന് നിലമ്പൂരിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീടിന് പുറമെയാണ് വളാഞ്ചേരിയിൽ സംഘടന മറ്റൊരു വീടൊരുക്കുന്നത്.
കോവിഡ് മാനനണ്ഡങ്ങൾ പാലിച്ച് നടന്ന കട്ടില വെക്കൽ ചടങ്ങിൽ ആക്ടോൺ പ്രതിനിധി ബഷീർ ബാബു, സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് അബ്ദുൽ ജബ്ബാർ, ജനറൽ സെക്രട്ടറി മജീദ് ഐഡിയൽ, ട്രഷറർ പത്മകുമാർ, അഷറഫ് (ഗെെഡന്‍സ് സ്കൂൾ എടക്കര) അബ്ദുൽഅസീസ് (ഗുഡ് ഹോപ്പ് നിലമ്പൂർ), എന്നിവരും പൊതുപ്രവര്‍ത്തകരായ മൊയ്തീന്‍കുട്ടി മാസ്റ്റര്‍, പി ഹബീബ് റഹ്മാൻ, കോൺട്രാക്ടർ ബിജുമോൻ, നെജുമുദ്ദീന്‍ മാസ്റ്റര്‍,കുഞ്ഞുമണി, എന്‍ജിനീയര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവരും അയല്‍വാസികളും പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here