കുറ്റിപ്പുറം ഉൾപ്പടെ മൂന്ന് റെയിൽവേ സ്റ്റേഷനുകളിൽ സി.സി.ടി.വി. ക്യാമറകൾ ഏപ്രിലിൽ സ്ഥാപിക്കും
കുറ്റിപ്പുറം : റെയിൽവേ പാലക്കാട് ഡിവിഷന് കീഴിലെ കുറ്റിപ്പുറം, കൊയിലാണ്ടി, ഒറ്റപ്പാലം റെയിൽവേസ്റ്റേഷനുകളിൽ സി.സി.ടിവി. ക്യാമറകൾ ഏപ്രിലിൽ സ്ഥാപിക്കും. ബുള്ളറ്റ് ക്യാമറ, ഡോം ക്യാമറ, യു.എച്ച്.ഡി. ക്യാമറ, പി.ടി. സെഡ് ക്യാമറ എന്നീ അതിനൂതനമായ 40 ക്യാമറകളാണ് ഈ റെയിൽവേ സ്റ്റേഷനുകളിൽ സ്ഥാപിക്കുന്നത്. ക്യാമറകൾ സ്ഥാപിക്കുന്നതിന്റെ വയറിങ് ജോലികൾ പൂർത്തിയാക്കിയിട്ട് മാസങ്ങൾ കഴിഞ്ഞു. എന്നാൽ ക്യാമറകൾ ലഭ്യമാകാത്തതാണ് പദ്ധതി പൂർത്തിയാക്കാൻ തടസ്സമായത്.
എന്നാൽ ഇപ്പോൾ ക്യാമറകൾ ഈ മാസാവസാനത്തോടെ ലഭ്യമാകുമെന്നാണ് റെയിൽവേ അധികൃതർക്ക് ലഭ്യമായ വിവരം. റെയിൽവേ നേരിട്ടുതന്നേയാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. സി.സി.ടിവി. ക്യാമറകൾ ഇല്ലാത്തതിനാൽ ഈ റെയിൽവേസ്റ്റേഷനുകളിൽ നടക്കുന്ന കുറ്റകൃത്യങ്ങളുടെ തെളിവുകൾ കൃത്യമായി ആർ.പി.എഫിനും പോലീസിനും ലഭിക്കാത്തത് കേസന്വേഷണത്തെ കാര്യമായി ബാധിക്കുന്നുണ്ട്. മംഗള എക്സ്പ്രസ് വരുന്ന സമയങ്ങളിൽ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷന് സമീപത്തെ റെയിൽപ്പാളങ്ങൾ ചേർക്കുന്ന പോയിന്റിൽ കരിങ്കല്ലുകൾ നിറച്ചുവെയ്ക്കുന്ന സംഭവം മൂന്നുതവണ ഉണ്ടായ സാഹചര്യത്തിലാണ് കുറ്റിപ്പുറത്ത് സി.സി.ടിവി. ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനമുണ്ടായത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here