കുറ്റിപ്പുറത്തെ പ്രധാന സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചു
കുറ്റിപ്പുറം : നിയമലംഘനങ്ങൾ പിടികൂടാൻ ഇനി കുറ്റിപ്പുറത്തെ പ്രധാന സ്ഥലങ്ങളിൽ പോലീസിന്റെ ക്യാമറക്കണ്ണുണ്ടാകും. ദേശീയപാതയിലെ കുറ്റിപ്പുറം പാലത്തിനുമുകളിലുൾപ്പെടെ ക്യാമറകൾ സ്ഥാപിച്ചുകഴിഞ്ഞു. ക്യാമറകൾ പ്രവർത്തനസജ്ജമായതോടെ ഹെൽമെറ്റ് ധരിക്കാത്തതുൾപ്പെടെയുള്ള നിയമലംഘനങ്ങൾ പോലീസിന് കണ്ടെത്താൻ കഴിയും.
കുറ്റിപ്പുറം പാലത്തിനുപുറമെ മിനിപമ്പ ജങ്ഷനിലും ക്യാമറകൾ സ്ഥാപിച്ചു. വരുംദിവസങ്ങളിൽ ബസ്‌സ്റ്റാൻഡിലും പരിസരപ്രദേശങ്ങളിലും ക്യാമറകൾ സ്ഥാപിക്കുമെന്ന് ഇൻസ്‌പെക്ടർ ശശീന്ദ്രൻ മേലേയിൽ അറിയിച്ചു. വാഹനങ്ങളുടെ നമ്പർ കൃത്യമായി പകർത്തുന്ന ക്യാമറകളാണ് സ്ഥാപിക്കുക. ദേശീയപാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ വിവരങ്ങൾ ശേഖരിക്കാൻ ഹൈവേ ജങ്ഷനിലും ക്യാമറകൾ സ്ഥാപിക്കും. മോഷണം തടയാൻ കടകളിൽ അലാറം സ്ഥാപിക്കാനും പോലീസ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. അഞ്ചോ പത്തോ കടകൾക്ക് ഒരു അലാറം എന്ന രീതിയിലാണ് ഇവ സ്ഥാപിക്കുക.
ഏതെങ്കിലും ഒരുകടയുടെ ഷട്ടർ തുറക്കാൻ ശ്രമിച്ചാൽ സുരക്ഷാജീവനക്കാരൻ ഇരിക്കുന്ന ഭാഗത്തെ അലാറം ശബ്ദിക്കുന്ന സംവിധാനമാണ് സജ്ജീകരിക്കുക. വ്യാപാരികൾ, സന്നദ്ധസംഘടനകൾ തുടങ്ങിയവരുടെ സഹായത്തോടെയാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. പോലീസ്‌സ്റ്റേഷനിലാണ് കൺട്രോൾറൂം സജ്ജീകരിക്കുക.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here