ആതവനാട് പഞ്ചായത്തിലെ സി.ഡി.എസ് ചെയർപേഴ്സൺ സത്യപ്രതിജ്ഞ തടഞ്ഞു
ആതവനാട്: പുതുതായി തിരഞ്ഞെടുത്ത ആതവനാട് പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ സത്യപ്രതിജ്ഞ കുടുംബശ്രീ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ തടഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട സി.ഡി.എസ് ചെയർപേഴ്സൺ വഹീദ വാർഡ് ബി.പി.എൽ സംവരണം ആട്ടിമറിച്ചാണ് സി.ഡി.എസ് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സത്യപ്രതിജ്ഞ തടഞ്ഞത്.
പരാതിയുടെ അടിസ്ഥാനത്തിൽ അനേഷണം ആരംഭിച്ചതായി ആതവനാട് പഞ്ചായത്ത് റിട്ടേണിങ് ഓഫീസർ അറിയിച്ചു. ഇന്നലെയാണ് ആതവനാട് പഞ്ചായത്ത് കുടംബശ്രീ സി.ഡി.എസ് തിരഞ്ഞെടുപ്പ് നടന്നത്. പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് പ്രസിഡന്റായി മുസ്ലിം ലീഗിലെ വഹീദയെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇവർ ഒന്നാം വാർഡിൽ നിന്നാണ് സി.ഡി.എസ് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ഇവിടെ ബി.പി.എൽ സംവരണ വാർഡിൽ നിന്ന് ബി.പി.എൽ കുടുംബമല്ലാത്ത ഇവർ അനധികൃതമായാണ് തിരഞ്ഞെടുക്കപെട്ടതെന്നാണ് പരാതി. ഇവരോട് രേഖകൾ ഹാജരാക്കാൻ റിട്ടേണിങ് ഓഫീസർ ആവിശ്യപെട്ടിട്ടുണ്ട്.
സി.ഡി.എസ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായ സുജാതക്കും യു.ഡി.എഫ് സ്ഥാനാർഥി വഹീദക്കും 11 വീതം വോട്ട് കിട്ടിയപ്പോൾ നറുക്കെടുപ്പിലൂടെയാണ് വാഹീദ വിജയിച്ചത്. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 10 വോട്ടിനെതിരെ 12 വിട്ടുകൾക്കാണ് സലീന വിജയിച്ചത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here