കേരളോത്സവം 2017: മെഹന്തി ഡിസൈനിങ്ങിൽ കുളമംഗലം സി.എഫ്.സി വിജയികൾ
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കേരളോത്സവം-2017 കലാ വിഭാഗ മത്സരങ്ങൾക്ക് തുടക്കമായി. ആദ്യ ഇനമായ മെഹന്തി ഡിസൈനിങ്ങ് തിങ്കളാഴ്ച നടന്നു. വളാഞ്ചേരി ബ്രൈറ്റ് അക്കാഡമി ഹാളിൽ വച്ചായിരുന്നു മത്സരം. വളാഞ്ചേരിയിലെ വിവിധ ക്ലബുകളെ പ്രതിനിധീകരിച്ച് പത്ത് ടീമുകൾ മാറ്റുരച്ച മത്സരത്തിൽ കുളമംഗലം സി.എഫ്.സി ക്ലബ് വിജയിച്ചു. സി.എഫ്.സി ക്കു വേണ്ടി റസീന, ഷബ്ന തസ്നി എന്നിവരാണ് മത്സരത്തിനിറഞ്ഞിയത്. മെഗാസ്റ്റാർ & സർസാബ് കാവുംപുറം, യാസ് കിഴക്കെക്കര എന്നീ ടീമുകൾ യഥാക്രം രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. മത്സരങ്ങൾക്ക് നഗരസഭാ കൌൺസിലർമാരായ റഹ്മത്ത്, റുഫീന, സുഗന്ധി, യൂത്ത് കോർഡിനേറ്റർ കെ.ടി നിസാർ ബാബു തുടങ്ങിയവർ നേതൃത്വം നൽകി.
മത്സരാർഥികളെ നഗരസഭാധ്യക്ഷ എം ഷാഹിന ടീച്ചറും നഗരസഭ വൈസ് ചെയർമാൻ കെ.വി ഉണ്ണിക്കൃഷ്ണനും വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ഷെഫീന തുടങ്ങിയവർ സന്ദർശിച്ചു.
വിജയികളുടെ പൂർണ്ണ വിവരങ്ങൾ ചുവടെ വായിക്കാം.
Item Name | 1st | 2nd | 3rd |
Mehendi Designing | Raseena KP & Shabna Thasni KP (CFC Kulamangalam) | Salna K & Fouzeera (Megastar & Sarsab Kavumpuram) | Hiba Parvin P & Fathima Beegam (Yas Kizhakkekara) |
കേരളോത്സവ ഫലങ്ങൾ – Click Here
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here