വളാഞ്ചേരി നഗരസഭയിലെ ഭൂരഹിതർക്ക് പാർപ്പിടം; അനുമതി ആവശ്യപ്പെട്ട് റവന്യു മന്ത്രിക്ക് നിവേദനം നൽകി അധ്യക്ഷൻ
വളാഞ്ചേരി: പി.എം.എ.വൈ ലൈഫ് ഗുണഭോക്തൃ പദ്ധതിയിൽ ഉൾപ്പെട്ട് വീടും സ്ഥലവും ഇല്ലാത്ത വളാഞ്ചേരി നഗരസഭയിലെ ഗുണഭോക്താക്കൾക്ക് പാർപ്പിടം നിർമ്മിക്കാൻ ഒരുങ്ങുന്നു. പാർപ്പിടം നിർമിക്കുന്നതിനു വേണ്ടി അനുമതി നൽകാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാവിശ്യപ്പെട്ട് നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന് നിവേദനം നൽകി. തിരുവനന്തപുരത്ത് ചേർന്ന ചെയർമാൻമാരുടെ യോഗത്തിൽ വെച്ചാണ് നഗരസഭ ചെയർമാൻ നിവേദനം കൈമാറിയത്.
വളാഞ്ചേരി നഗരസഭയിലെ പി.എം.എ.വൈ ലൈഫ് ഗുണഭോക്തൃ പദ്ധതിയിൽ ഉൾപ്പെട്ട് വീടും സ്ഥലവും ഇല്ലാത്തവർക്കായി നഗരസഭയിൽ ഉൾപ്പെടുന്ന കാട്ടിപ്പരുത്തി വില്ലേജിൽ തൊഴുവാനൂർ അംശം ദേശത്ത് 203/1/സി1 സർവ്വേ നമ്പറിലുള്ള മിച്ചഭൂമി പതിച്ച് നൽകിയതിൽ ബാക്കിയുള്ള 90 സെന്റ് ഭൂമിയിലാണ് പാർപ്പിടം നിർമ്മിക്കാൻ നഗരസഭ ലക്ഷ്യം വക്കുന്നത്. അഞ്ച് വരെയുള്ള ഡി.പി.ആർ കളിലായി നഗരസഭ 389 പേർക്ക് വീട് നൽകിയിട്ടുണ്ട്. 6, 7 ഡി.പി.ആർകളിലായ 199 പേരുടെ ലിസ്റ്റ് നഗരസഭ അംഗീകരിച്ചിട്ടുമുണ്ട്. എന്നാൽ സ്വന്തമായി ഭൂമി ലഭ്യമല്ലാത്തിനാൽ പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് വീട് നൽകുന്നതിന് വളരെ പ്രയാസകരമാണ്. ഈ ഭൂമിയിൽ പാർപ്പിടം നിർമ്മിക്കാൻ അനുമതി ലഭിക്കുയാണെങ്കിൽ വാർഷിക പദ്ധതിയിൽ ഉൾപെടുത്തി വീടും സ്ഥലവും ഇല്ലാത്തവർക്ക് ഫ്ളാറ്റ് / വില്ലകൾ നിർമിക്കുവാനാന്ന് നഗരസഭ ലക്ഷ്യം വെക്കുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here