പി.എസ്.സി അപേക്ഷയിൽ മാറ്റം വരുത്താം
മലപ്പുറം: കേരള പബ്ലിക് സർവീസ് കമ്മീഷൻ പൊതുപ്രാഥമിക പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ച് കണ്ഫർമേഷൻ നൽകിയ ഉദ്യോഗാർഥികൾക്ക് ചോദ്യപേപ്പറിന്റെ മാധ്യമം, പരീക്ഷ എഴുതേണ്ട ജില്ല എന്നിവയിൽ മാറ്റം വരുത്താൻ അതത് ജില്ലയിലെ പിഎസ്സി ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം.
അപേക്ഷയിൽ ഉദ്യോഗാർഥികളുടെ യൂസർ ഐഡി, മൊബൈൽ നന്പർ, മാറ്റം വേണ്ട ചോദ്യപേപ്പർ, മാധ്യമം, മാറ്റം വരുത്തേണ്ടതായ ജില്ല എന്നീ വിവരങ്ങൾ ഉൾക്കൊള്ളിച്ച് 21 ന് വൈകീട്ട് അഞ്ചിനകം ജില്ലാ ഓഫീസിൽ അപേക്ഷ നൽകണം. 21 ന് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here