കുഞ്ഞിപ്പാത്തുമ്മ വധം: കുറ്റപത്രം സമർപ്പിച്ചു
കുറ്റിപ്പുറം : ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ കൊലപ്പെടുത്തി ആഭരണവും പണവും കവർന്ന കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. നടുവട്ടം കൈതൃക്കോവിൽ ലക്ഷ്മിപടി-വെള്ളാറമ്പ് റോഡിൽ താമസിച്ചിരുന്ന തിരുവാക്കളത്തിൽ കുഞ്ഞിപ്പാത്തുമ്മ (62)യെ കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രമാണ് കുറ്റിപ്പുറം പോലീസ് തിരൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ വ്യാഴാഴ്ച സമർപ്പിച്ചത്.
2021 ജൂൺ 18-നാണ് കേസിന് ആസ്പദമായ കൊലപാതകം നടക്കുന്നത്. കേസിലെ പ്രതിയും കൊല്ലപ്പെട്ട കുഞ്ഞിപ്പാത്തുമ്മയുടെ അയൽവാസിയുമായ വെള്ളാറമ്പ് സ്വദേശി ചീരംക്കുളങ്ങര മുഹമ്മദ് ഷാഫിയെ കൊലപാതകത്തിനുശേഷം മൂന്നാം നാൾ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇയാൾ ഇപ്പോഴും റിമാൻഡിലാണ്. തിരൂർ ഡിവൈ.എസ്.പി. ആയിരുന്ന സുരേഷ്ബാബു, വളാഞ്ചേരി സി.ഐയായിരുന്ന പി.എം. സമീർ എന്നിവർ ഉൾപ്പെടുന്ന പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇപ്പോൾ അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചത് കുറ്റിപ്പുറം സി.ഐ. ശശീന്ദ്രൻമേലയിലാണ്. ഏറെ കടബാധ്യതയുള്ള പ്രതി പണം കവർച്ചചെയ്യാനാണ് കൊലപാതകം നടത്തിയതെന്ന് പോലീസിനോട് കുറ്റസമ്മതം നടത്തിയിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here