ചെല്ലൂർ പറക്കുന്നത്ത് ഭഗവതീക്ഷേത്രത്തിലെ ഉത്സവം അറിയിച്ച് വീടുകളിലെത്തി ചാത്തനും ഭഗവതിയും; വീഡിയോ കാണാം
കുറ്റിപ്പുറം : ചെല്ലൂർ പറക്കുന്നത്ത് ഭഗവതീക്ഷേത്രത്തിലെ ഉത്സവം കൊട്ടി അറിയിക്കാൻ ചാത്തനും ഭഗവതിയും വീടുകളിലെത്തി. 11-നും 12-നുമാണ് ഉത്സവം ആഘോഷിക്കുന്നത്. വീട്ടിലെത്തുന്ന ചാത്തനേയും ഭഗവതിയേയും നിറച്ചെപ്പും നിലവിളക്കുംവെച്ച് വീട്ടുകാർ സ്വീകരിക്കും. പിന്നീട് മേളത്തിനൊത്ത് ചാത്തൻ കളിക്കും. കളി കഴിഞ്ഞാൽ ഓണപ്പുടവ നൽകും. ഭഗവതിക്ക് വാളിനുമുകളിൽ പണം വെച്ച് നൽകുന്നതും പതിവാണ്.
ഉത്സവം കൊട്ടി അറിയിക്കാനായി മുൻപ് 15 ദിവത്തോളം ചാത്തനും ഭഗവതിയും വീടുകൾ കയറിയിറങ്ങിയിരുന്നെങ്കിലും ഇത്തവണ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒരുദിവസം മാത്രമാണുണ്ടായത്. ക്ഷേത്രത്തിൻ്റെ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്ത വീഡിയോ കാണാം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here