HomeNewsCrimeFraudഇൻസ്റ്റഗ്രാം വഴി സൗഹൃദം; പെൺകുട്ടിയുടെ സ്വർണം കവർന്ന കേസിൽ നാലുപേർ അറസ്റ്റിൽ

ഇൻസ്റ്റഗ്രാം വഴി സൗഹൃദം; പെൺകുട്ടിയുടെ സ്വർണം കവർന്ന കേസിൽ നാലുപേർ അറസ്റ്റിൽ

cheaters-kottakkal

ഇൻസ്റ്റഗ്രാം വഴി സൗഹൃദം; പെൺകുട്ടിയുടെ സ്വർണം കവർന്ന കേസിൽ നാലുപേർ അറസ്റ്റിൽ

കോട്ടയ്ക്കൽ : ഇൻസ്റ്റഗ്രാം വഴി സൗഹൃദംനടിച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയിൽനിന്ന് 24 പവൻ സ്വർണം തട്ടിയെടുത്ത കേസിൽ നാലുപേർ പിടിയിൽ. ഒന്നാംപ്രതി ചാപ്പനങ്ങാടി ചേക്കത്ത് വീട്ടിൽ നബീർഷ (19), കുറ്റകൃത്യത്തിന്റെ ഭാഗമായ ഒതുക്കുങ്ങൽ കളത്തിങ്ങൽ മുഹമ്മദ് വസീം (22), നബീർഷയുടെ സഹോദരൻ ചേക്കത്ത് അൽഅമീൻ (20), ചെറുകുന്ന് പടിക്കൽ ഹൗസ് ജാസിൽ അനാൻ (21) എന്നിവരാണ് അറസ്റ്റിലായത്. കോട്ടൂർ സ്വദേശിയായ പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്. ഇക്കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം.
Ads
പെൺകുട്ടിയുമായി സൗഹൃദംസ്ഥാപിച്ച യുവാവ് പിന്നീട് പ്രണയം നടിക്കുകയായിരുന്നു. യുവാവിന്റെ ആവശ്യപ്രകാരം സഹോദരന്റെ ഭാര്യയുടെ ആഭരണങ്ങളാണ് പെൺകുട്ടി നൽകിയത്. ആഭരണങ്ങൾ കാണാതായതിനെത്തുടർന്നാണ് വീട്ടുകാർ പരാതിയുമായി പോലീസിനെ സമീപിച്ചത്. ആഭരണങ്ങൾ ഒതുക്കങ്ങലിലെ ജൂവലറിയിലാണു വിറ്റതെന്ന് പോലീസ് പറഞ്ഞു. രണ്ടാംപ്രതി മുഹമ്മദ് വസീമാണ് ജൂവലറിക്കാരനെ ഒന്നാം പ്രതിക്ക് പരിചയപ്പെടുത്തിയത്. ആഭരണം വിറ്റുകിട്ടിയ പണത്തിന്റെ വലിയൊരു ഭാഗം കാർവാങ്ങാനും ആഡംബരജീവിതം നയിക്കാനുമാണ് ഒന്നാംപ്രതി നബീർഷ ചെലവഴിച്ചത്. നാലുലക്ഷം സഹോദരൻ അൽ അമീനു കൈമാറി.
cheaters-kottakkal
സി.ഐ. വിനോദ് വലിയാട്ടൂർ, എസ്.ഐ. സൈഫുള്ള, പ്രൊബേഷണറി എസ്.ഐ. നജുൽരാജ്, സി.പി.ഒ. വിഷ്ണു, എസ്.സി.പി.ഒ.മാരായ നൗഷാദ്, വിശ്വനാഥൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്. നബീർഷയെ മലപ്പുറം കോടതിയിൽ ഹാജരാക്കി. മറ്റു പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!