ശുദ്ധജലവിതരണവുമായി ചെഗുവേര ഫോറം പ്രവർത്തകർ
വളാഞ്ചേരി: പെരുന്നാൾ ദിനത്തിൽ ശുദ്ധജലം വിതരണം ചെയ്ത് വളാഞ്ചേരിയിലെ ചെഗുവേര കൾച്ചറൽ ഫോറം പ്രവർത്തകർ. തോടും പാടവും കിണറുകളും വെള്ളം കയറി ഒന്നായിമാറിയ പുറമണ്ണൂർ മേഖലയിലായിരുന്നു ജലവിതരണം. വീടുകളിൽ ഭക്ഷണം പാകം ചെയ്യാനും കുടിക്കാനും ശുദ്ധജലമില്ലാത്ത അവസ്ഥയാണെന്ന് സമൂഹമാധ്യമങ്ങളിൽ സന്ദേശങ്ങൾ പ്രവഹിച്ചിരുന്നു. ദിവസങ്ങളായി ഉൾപ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങിയതിനാൽ കുഴൽക്കിണറുകളും പ്രവർത്തിപ്പിക്കാനായിരുന്നില്ല.
സന്നദ്ധസംഘടനയായ ചെഗുവേര തങ്ങളുടെ സൗജന്യ കുടിവെള്ള വിതരണ പദ്ധതിയിലൂടെ ഈ ദൗത്യം ഏറ്റെടുക്കുകയും ക്ഷാമം നേരിട്ട പുറമണ്ണൂരിലെ വിവിധ കേന്ദ്രങ്ങളിൽ വെള്ളം വിതരണം ചെയ്യുകയുമായിരുന്നു. ആറായിരം ലിറ്റർ വെള്ളമാണ് പെരുന്നാൾ ദിനത്തിൽ വിതരണംചെയ്തത്. മോഹൻകുമാർ അഴിക്കാട്ടിൽ, മുജീബ്, ബിജിലാൽ, അനിയൻ അഴിക്കാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി. ചൊവ്വാഴ്ചയും വെള്ളം വിതരണം ചെയ്യുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here