കർഷക ദിനത്തിൽ ‘കപ്പ മഹോൽസവം’ സംഘടിപ്പിക്കാനൊരുങ്ങി വളാഞ്ചേരി ചെഗുവേര ഫോറം
വളാഞ്ചേരി : ചെഗുവേര കൾച്ചറൽ ആൻഡ് വെൽഫെയർ ഫോറത്തിന്റെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് കർഷക ദിനത്തിൽ ‘കപ്പ മഹോൽസവം’ സംഘടിപ്പിക്കും. രാവിലെ ഒമ്പത് മുതൽ വളാഞ്ചേരി കോഴിക്കോട് റോഡിൽ വി.കെ. ടവർ പരിസരത്താണ് പരിപാടി. കപ്പകർഷകരെ ആദരിക്കൽ, കപ്പകളുടെ പ്രദർശനം, വിപണനം, കപ്പവിഭവങ്ങളുടെ തത്സമയ മൽസരം എന്നിവ സംഘടിപ്പിക്കും.വാർത്താ സമ്മേളനത്തിൽ ചെഗുവേര ഫോറം കോഓർഡിനേറ്റർ വെസ്റ്റേൺ പ്രഭാകരൻ, പ്രസിഡന്റ് വി.പി.എം. സാലിഹ്, എ. മോഹൻകുമാർ, കെ.പി. ഗഫൂർ, സുരേഷ് മലയത്ത് സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here