വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകാനൊരുങ്ങി വളാഞ്ചേരി ചെഗുവേര ഫോറം
വളാഞ്ചേരി: പുതിയ അദ്ധ്യായന വർഷത്തിൽ എൽ.പി സ്കൂളുകളിൽ പ്രവേശനം ലഭിക്കുന്ന അർഹരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്ന പദ്ധതിക്ക് ചെഗുവേര ഫോറം തുടക്കം കുറിക്കുന്നു. വളാഞ്ചേരി മുനിസിപാലിറ്റിയിലേയും സമീപപ്രദേശങ്ങളിലേയും മുഴുവൻ എൽ.പി വിഭാഗം വിദ്യാലയങ്ങളിലേക്കാണ് നൽകുന്നത്.
പദ്ധതിയുടെ ഔപചാരികമായ തുടക്കം കുറിക്കൽ ജൂൺ 10ന് കാലത്ത് 11 മണിക്ക് തൊഴുവാനൂർ എ.എൽ.പി സ്കൂളിൽ വളാഞ്ചേരി നഗരസഭാ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ നിർവഹിക്കും. ഡിവിഷൻ കൗൺസിലർ ഫൈസൽ തങ്ങൾ, പി.ടി.എ പ്രസിഡണ്ട്, പ്രധാന അദ്ധ്യാപകൻ, മറ്റ് അദ്ധ്യാപകർ, ചെഗുവേര ഫോറം ഭാരവാവികൾ, രക്ഷാധികാരികൾ എന്നിവരുടെ സാന്നിദ്ധ്യം ഉണ്ടാവും. കോവിഡിന്റെ പാശ്ചാതലത്തിൽ പ്രോട്ടോകോൾ അനുസരിച്ചായിരിക്കും പരിപാടി നടത്തപെടുക.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here