കമ്മ്യൂണിറ്റി കിച്ചണിലേക്ക് ബിരിയാണി ഒരുക്കി നൽകി ചെഗുവേര കൾച്ചറൽ ഫോറം
എടയൂർ: കമ്മ്യൂണിറ്റി കിച്ചണിലേക്ക് ബിരിയാണി ഒരുക്കി നൽകി വളാഞ്ചേരി ചെഗുവേര കൾച്ചറൽ ഫോറം കോവിഡ് കാലത്തും സജീവപ്രവർത്തനങ്ങളിൽ. എടയൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്കാണ് ഒരു ദിവസത്തെ ഭക്ഷണമായി ബിരിയാണി ഒരുക്കി നൽകിയത്. തയ്യാറാക്കിയ ഭക്ഷണം ചെഗുവേര ഫോറം കൊർഡിനേറ്റർ വെസ്റ്റേൺ പ്രഭാകരനിൽ നിന്നം എടയൂർ പഞ്ചായത്ത് പ്രസിഡണ്ട് രാജീവ് മാസ്റ്റർ ഏറ്റുവാങ്ങി. ചെഗുവേര ഫോറം പ്രസിഡന്റ് വി.പി.എം സാലിഹ്, മോഹൻകുമാർ, സുരേഷ് മലയത്ത്, കെ.പി ഗഫൂർ, പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here