HomeNewsInitiativesപത്താം വാർഷികത്തിൽ ഭവന നിർമ്മാണ പദ്ധതിയുമായി ചെഗുവേര ഫോറം

പത്താം വാർഷികത്തിൽ ഭവന നിർമ്മാണ പദ്ധതിയുമായി ചെഗുവേര ഫോറം

cheguvera forum

പത്താം വാർഷികത്തിൽ ഭവന നിർമ്മാണ പദ്ധതിയുമായി ചെഗുവേര ഫോറം

വളാഞ്ചേരി: പത്താം വാർഷികത്തിൽ ഭവന നിർമ്മാണ പദ്ധതിയുമായി ചെഗുവേര ഫോറം. സ്വപ്നക്കൂട് എന്ന പേരിട്ട ഭവന നിർമ്മാണ പദ്ധതിയിൽ വീടുകൾ നിർമ്മിച്ചു നൽകുന്ന പദ്ധതിക്കാണ് ഫോറം തുടക്കമിട്ടിരിക്കുന്നത്. പത്താം വാർഷികത്തോടനുബന്ധിച്ച് പത്തു വീടുകളാണ് നിർമ്മിച്ചു നൽകുന്നത്. 550 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ ആറ് ലക്ഷം രൂപ വരെ മുതൽമുടക്കിലാണ് വീടുകൾ നിർമ്മിക്കുന്നത്.
cheguvera forum
സ്വന്തമായി വീടിലാത്തെ വാടക വീടുകളിൽ കഴിയുന്ന പഠനത്തിൽ ഉയർന്ന നിലവാരം പുലർത്തുന്ന വിദ്യാർഥികൾ, വിധവകൾ, രോഗബാധിതർ തുടങ്ങിയവർക്കാണ് വീടുകൾ നിർമ്മിച്ച് നൽകുന്നതെന്ന് ഇതിന്റെ ഭാരവാഹികൾ പറഞ്ഞു. ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ കൊട്ടാരം ഡിവിഷനിലെ ഒരു വീടിന്റെ പുനർനിർമ്മാണത്തിലേക്ക് ധനസഹായത്തിന്റെ ആദ്യ ഗഡു ചെഗുവേര ഫോറം ഭാരവാഹികൾ മുൻസിപ്പൽ ചെയർപേഴ്സൺ സി.കെ റുഫീനയ്ക്ക് കൈമാറി. വി.പി.എം സാലിഹ്, മോഹൻകുമാർ അഴിക്കാട്ടിൽ, കെ.പി ഗഫൂർ, ശശി മാമ്പറ്റ, സുരേഷ് കുമാർ മലയത്ത് എന്നിവർ സംബന്ധിച്ചു.
വരും വർഷങ്ങളിൽ മൂന്ന് വീടുകൾ നിർമ്മിച്ചു നൽകുവാനാണ് ഫോറത്തിന്റെ തീരുമാനമെന്ന് ബന്ധപ്പെട്ടവർ വളാഞ്ചേരി ഓൺലൈനിനോട് പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!