350ലധികം ജീവിതങ്ങൾക്ക് വെളിച്ചമായി ചെഗുവേര ഫോറം
ഒരു ധീരയജ്ഞത്തിലൂടെ മുന്നേറുകയാണ് വളാഞ്ചേരിയിലെ സന്നദ്ധസംഘടനയായ ചെഗുവേര കള്‍ച്ചറല്‍ഫോറം. 2011 നവംബറില്‍ ചെഗുവേര പ്രവര്‍ത്തകര്‍ ആരംഭിച്ച ഫ്രീ ഡ്രഗ് ബാങ്കിലൂടെ വളാഞ്ചേരിയിലും പരിസരപ്രദേശങ്ങളിലുമുള്ള 359 പേര്‍ക്കാണ് മരുന്നുകള്‍ നല്‍കിവരുന്നത്. രക്തസമ്മര്‍ദം, പ്രമേഹം, അര്‍ബുദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്കുള്ള മരുന്നുകൾ ഡ്രഗ് ബാങ്കിലൂടെ പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യമായാണ് കൊടുക്കുന്നത്.
മരുന്നുകളിൽ ഭൂരിഭാഗവും വിവിധ മരുന്നുകമ്പനികളില്‍നിന്ന് സാമ്പിള്‍ മരുന്നുകളായി ശേഖരിക്കുന്നതാണ്. ഇതിന് പ്രധാനപങ്കുവഹിക്കുന്നത് ചെഗുവേരയുടെ മുഖ്യരക്ഷാധികാരി ഡോ. എം. ഗോവിന്ദനാണ് . ഫോറം ചീഫ് വെസ്റ്റേണ്‍പ്രഭാകരനാണ് മരുന്നുവിതരണത്തിന്റെ ഉത്തരവാദിത്വം. അംഗീകാരമുള്ള ഫാര്‍മിസിസ്റ്റുകളുടെ മേല്‍നോട്ടത്തിലാണ് ഫ്രീ ഡ്രഗ്ബാങ്ക് സംവിധാനം പ്രവര്‍ത്തിക്കുന്നതെന്നും ചെഗുവേരയുടെ രക്ഷാധികാരികളായ ഡോ. എം. ഗോവിന്ദന്‍, ഡോ. എന്‍. മുഹമ്മദാലി, ഡോ. എന്‍.എം. മുജീബ് റഹ്മാന്‍ എന്നിവര്‍ പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here