വളാഞ്ചേരി ചെഗുവേര കൾച്ചറൽഫോറം പതിനഞ്ചാം വാർഷികത്തിന്റെ അനുബന്ധപരിപാടിയായി സംഘടിപ്പിച്ച മുതിർന്നവരുടെ വർത്തമാനം പറച്ചിലിൽ നവ്യാനുഭവമായി
വളാഞ്ചേരി : പ്രദേശത്തെ മുതിർന്ന ആൾക്കാർ ഒരുമിച്ചിരുന്ന് വിശേഷങ്ങൾ പങ്കുവെച്ച് ഒരു പകൽ. പ്രായത്തിന്റെ അവശതകളും പ്രയാസങ്ങളും മറന്ന് എഴുപതിനും തൊണ്ണൂറിനുമിടയിലുള്ളവരാണ് ഒത്തുകൂടിയത്. ചെഗുവേര കൾച്ചറൽ ആൻഡ് വെൽഫെയർ ഫോറത്തിന്റെ വാർഷികത്തിന്റെ ഭാഗമായുള്ള അനുബന്ധ പരിപാടിയായാണ് ‘മുതിർന്നവരുടെ വർത്തമാനം പറച്ചിൽ’ ഒരുക്കിയത്.
വളാഞ്ചേരി ഹൈസ്കൂളിനു സമീപമുള്ള കോട്ടീരി പൊന്നാത്ത് വീടിന്റെ മുറ്റമായിരുന്നു ഒരുമയുടെ വേറിട്ട വേദി. രാഷ്ട്രീയപ്രവർത്തകർ, ആരോഗ്യപ്രവർത്തകർ, അധ്യാപകർ, കർഷകർ, വിമുക്തഭടർ തുടങ്ങി വിവിധ മേഖലയിലുള്ളവർ പങ്കാളികളായി.
ചടങ്ങിന്റെ വിവിധ സമയങ്ങളിലായി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ., നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ, നഗരസഭാ കൗൺസിലർമാർ, ഡോ. എൻ.എം. മുജീബ് റഹ്മാൻ, ഡോ. മുഹമ്മദാലി, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ, സി.ടി.യു. ഭാരവാഹി യൂനസ് തുടങ്ങിയവർ പങ്കെടുത്തു. ഡോ. നസീറ, ഡോ. സാബു, ഫിസിയോ തെറാപ്പിസ്റ്റ് ബിന്ദു, സലാം വളാഞ്ചേരി, പറശ്ശേരി അസൈനാർ, അഷറഫലി കാളിയത്ത് എന്നിവർ പ്രസംഗിച്ചു. ചെഗുവരയുടെ സന്നദ്ധഭടന്മാർ നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here