ഐസൊലേഷൻ വാർഡുകൾ ഒരുക്കുന്നതിനായി തന്റെ പുതിയ കെട്ടിടം വിട്ടുനൽകാൻ സന്നദ്ധത അറിയിച്ചു ചെല്ലൂരിലെ ഗൾഫ് വ്യവസായി
കുറ്റിപ്പുറം: കോവിഡ് 19 ലോകം മുഴുവൻ പടർന്ന് പിടിക്കുമ്പോൾ നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികളായ രോഗികളേയും രോഗസംശയമുള്ളവരേയും എവിടെ പാർപ്പിക്കണമെന്നറിയാതെ നട്ടം തിരിയുകയാണ് വിവിധ രാജ്യങ്ങൾ. രോഗ വ്യാപനം തടയുന്നതിന്നും രോഗമുക്തി നേടുന്നതിന്നും സാഹചര്യമില്ലാത്ത രാജ്യങ്ങൾ എന്തുചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുമ്പോൾ കേരളം ഇവരെ ഇരുകയ്യും നീട്ടി എല്ലാ സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് സ്വീകരിക്കുന്ന കാഴ്ചയാണ് കാണുന്നത്. നിരവധി സംഘടനകളും വ്യക്തികളും ഇതിനോടകം സഹായങ്ങൾ വാഗ്ദാനം ചെയ്ത് മുന്നോട്ട് വന്നു കഴിഞ്ഞു. ഇതിനിടയിലാണ് യാതൊരു ലാഭേഛയും കൂടാതെ പ്രവാസികളെ സംരക്ഷിക്കാൻ പുതുതായി പണി തീർത്ത തന്റെ കെട്ടിടം ഐസഒലേഷൻ സെന്ററിനായി വിട്ടുനൽകാൻ തയ്യാറാണെന്ന് ഗൾഫ് വ്യവസായികൂടിയായ ചെല്ലൂർ സ്വദേശി അവറാങ്കിൽ അബൂബക്കർ എന്ന കുഞ്ഞാപ്പുട്ടി സന്നദ്ധത അധികൃതരെ അറിയിച്ചത്. ഇദ്ധേഹത്തിന്റെ ഉടമസ്ഥതയിലുള്ള ചെല്ലൂർ പറക്കുന്നത് ക്ഷേത്രത്തിനടുത്തുള്ള പുതിയ കെട്ടിടത്തിന്റെ മുകൾനിലയിൽ രണ്ട് ബെഡ് റൂമുകളുമായി നാല് ഫ്ലാറ്റുകളും താഴേ എട്ടോളം റൂമുകളുമുള്ള പുതുതായി നിർമ്മിച്ച കെട്ടിടമാണ് ഇതിനായി വിട്ടു നൽകാമെന്ന് അറിയിച്ചിരിക്കുന്നത്. കുറ്റിപ്പുറത്തും ചെല്ലൂരും പരിസര പ്രദേശങ്ങളിലുമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഇദ്ദേഹം നേതൃത്വം നൽകിവരുന്നുണ്ട്. ആരോഗ്യ വകുപ്പും മറ്റധികൃതരും ഇതുമായി ബന്ധപ്പെട്ട ഏതാവശ്യങ്ങൾക്കും താനുമായി ബന്ധപ്പെടാമെന്നും ഇദ്ദേഹം അറിയിച്ചിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here