കുറ്റിപ്പുറം ചെല്ലൂർ അത്താണിക്കുന്നിലെ നിർദിഷ്ട മാലിന്യ പ്ലാൻ്റിനെതിരെ നടുവട്ടം വില്ലേജ് ഓഫീസിലേക്ക് ബഹുജന മാർച്ച് നാളെ
കുറ്റിപ്പുറം: ചെല്ലൂർ അത്താണിക്കുന്നിലെ നിർദിഷ്ട മാലിന്യ പ്ലാൻ്റിൻ്റെ നടപടികളുമായി സംസ്ഥാന സർക്കാറും കെ എസ് ഐ ഡി സിയും മുന്നോട്ട് പോകുന്നു എന്ന് നിയമസഭയിൽ തന്നെ രേഖാമൂലം വ്യക്തമാക്കപ്പെട്ടതോടെ പരിസരവാസികളുടെയും നാട്ടുകാരുടെയും പ്രതിഷേധവും പ്രക്ഷോഭവും ശക്തമാകുന്നു. ഇതിൻ്റെ ആദ്യ ഘട്ടമായി ജനകീയ സമര സമിതി നേതൃത്വത്തിൽ നാളെ രാവിലെ നടുവട്ടം വില്ലേജ് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തുമെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു. നാളെ രാവിലെ 10 മണിക്ക് പകരനെല്ലൂർ മേലെ അങ്ങാടിയിലെ യൂണിയൻ ഗേപ്പ് പരിസരത്തു നിന്നാണ് പ്രതിഷേധ മാർച്ച് ആരംഭിക്കുന്നത്. പാഴൂർ നിലപ്പറമ്പിൽ സ്ഥിതി ചെയ്യുന്ന നടുവട്ടം വില്ലേജ് ഓഫീസിന് മുമ്പിൽ ബഹുജന ധർണയും നടക്കും. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സാമുഹിക സാംസ്കാരിക സന്നദ്ധ പ്രവർത്തകരും പങ്കെടുക്കും എന്നും സമരസമിതി ഭാരവാഹികൾ അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here