കോട്ടക്കൽ ചെനക്കൽ ഇനി ‘സമാധാനപുരം’
കോട്ടയ്ക്കൽ : കോഴിക്കോട്-തൃശ്ശൂർ ദേശീയപാതയിലെ സ്വാഗതമാടിനും ചെനയ്ക്കലിനുമിടയിലുമുള്ള സ്ഥലം ഇനി ‘സമാധാനപുരം’ എന്നറിയപ്പെടും. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി പുതിയ ബസ്‌സ്റ്റോപ്പ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വരുന്നതിനാലും നിലവിൽ ഇവിടെ പ്രത്യേക സ്ഥലനാമം ഇല്ലാത്തതിനാലുമാണ് നഗരസഭ പുതിയ പേര് നൽകിയത്. വാർഡംഗം നസീറ കോയാപ്പുവാണ് പുതിയ സ്ഥലപ്പേര് പ്രമേയത്തിലൂടെ അവതരിപ്പിച്ചത്. കോട്ടയ്ക്കൽ നഗരസഭ കൗൺസിൽ യോഗം പേര് പാസാക്കി. ചെനയ്ക്കലിലും ‘സമാധാനപുര’ത്തുമായി രണ്ട് സ്ഥലനാമബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here