HomeNewsGeneralപൂക്കാട്ടിയൂർ മഹാദേവ ക്ഷേത്രത്തിൽ ചെണ്ടമേള പഠന ക്ലാസ് ആരംഭിച്ചു

പൂക്കാട്ടിയൂർ മഹാദേവ ക്ഷേത്രത്തിൽ ചെണ്ടമേള പഠന ക്ലാസ് ആരംഭിച്ചു

chenda-pookattiyoor

പൂക്കാട്ടിയൂർ മഹാദേവ ക്ഷേത്രത്തിൽ ചെണ്ടമേള പഠന ക്ലാസ് ആരംഭിച്ചു

എടയൂർ: പ്രശസ്ത വാദ്യകുലപതി പൂക്കാട്ടിരി ദിവാകര പൊതുവാളിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ ശിഷ്യനും ലിംങ്കാ ബുക്ക് ഓഫ് റെക്കോർഡ് ജേതാവും ആയ ശുകപുരം ദിലീപിന്റെ നേതൃത്വത്തിൽ പൂക്കാട്ടിയൂർ ശ്രീ മഹാദേവ ക്ഷേത്ര സപ്താഹ ഓഡിറ്റോറിയത്തിൽ വെച്ച് , ചെണ്ടമേളo പഠന ക്ലാസ്സ് ആരംഭിച്ചു. എടയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി വേലായുധന്റെ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് പൂക്കാട്ടിരി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ വേണുഗോപാലൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. എം സതീശൻ, ഏ.പി നാരായണൻ, പി.എം വേണുഗോപാൽ, ദിവാകര പൊതുവാളിന്റെ സഹോദരി വിലാസിനി, ക്ഷേത്രം മേൽശാന്തി രാമചന്ദ്രൻ എമ്പ്രാന്തിരി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വാദ്യമേളo സംഘാടക സമിതി അംഗങ്ങളായ കെ.വി മണികണ്ഠൻ, രതീഷ് പാറപ്പുറത്ത് , കെ എം കെ എടയൂർ, മണികണ്ഠൻ കെ പി, ക്ഷേത്രം ജീവനക്കാർ എന്നിവർ നേതൃത്വം നൽകി. പഠിതാക്കളും രക്ഷിതാക്കളും നിരവധി ഭക്ത ജനങ്ങളും സന്നിഹിതരായി. പ്രായഭേദമന്യേ പഠിക്കാൻ താൽപര്യമുള്ളവർ സംഘാടക സമിതിയുമായി ബന്ധപ്പെടണo. ഫോൺ 790724523/9633716816/9846441237.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!