സാമ്പത്തിക തട്ടിപ്പ്; കോട്ടക്കലിൽ ചെന്നൈ സ്വദേശി അറസ്റ്റിൽ
കോട്ടക്കൽ: വ്യവസായാവശ്യത്തിന് നൂറു കോടി രൂപ വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് കോടികൾ തട്ടിയ തമിഴ്നാട് സ്വദേശി കോട്ടക്കലിൽ പിടിയിൽ. ചെന്നൈ വില്ലുപാക്കം മുത്തു കൃഷ്ണൻ എന്ന മുത്തുവേലിനെ (45) എസ്.ഐ റിയാസ് ചാക്കീരി അറസ്റ്റ് ചെയ്തു. ചങ്കുവട്ടിയിൽ ഫർണ്ണിച്ചർ ഷോപ്പ് നടത്തുന്ന സെയ്തലവിയുടെ പരാതിയിലാണ് അറസ്റ്റ്. ഒന്നര വർഷം മുൻപാണ് സംഭവം. ലോൺ ആവശ്യത്തിന് പല ഘട്ടങ്ങളിലായി മുത്തുവിന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നൽകി. 1,19,500,00 കോടി രൂപ നൽകിയെങ്കിലും തുടർ നടപടികളായില്ല.
ഇതോടെയാണ് ഉടമ പരാതി നല്കിയത്. തമിഴ്നാട്ടിൽ സമാനമായ മറ്റൊരു കേസിൽ പ്രതി ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. തുടർന്ന് പൊലീസ് കോടതിയെ സമീപിക്കുകയായിരുന്നു. തിങ്കളാഴ്ച്ച കസ്റ്റഡിയിൽ ലഭിച്ച പ്രതി മുത്തു കൃഷ്ണനെ സ്ഥാപനത്തിൽ തെളിവെടുപ്പിനെത്തിച്ചു. കേസിൽ ഇയാളെ കുടുതൽ പേർ പിടിയിലാകാനുണ്ടെന്ന് എസ്.ഐ അറിയിച്ചു. എ.എസ്.ഐ.ഷാജു, സി.പി.ഒ രചീന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതിയെ കോടതിയിൽ ഹാജരാക്കി ജയിലിലടച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here