വൈരങ്കോട് ചെറിയ തീയാട്ടുത്സവം ആഘോഷിച്ചു
തിരുനാവായ : വൈരങ്കോട് ഭഗവതീക്ഷേത്രത്തിൽ ചെറിയ തീയാട്ടുത്സവം ചൊവ്വാഴ്ച ആഘോഷിച്ചു. തിറ, പൂതൻ, കാട്ടാളൻ തുടങ്ങിയ വേഷങ്ങൾ കാഴ്ചവിരുന്നൊരുക്കി. വിവിധ ദേശങ്ങളിൽ നിന്നുള്ള ചെറിയ വരവുകളാണ് ചെറിയ തീയാട്ടുത്സവത്തിന്റെ പ്രത്യേകത. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ചടങ്ങുകൾ മാത്രമാണ് ക്ഷേത്രത്തിൽ നടന്നത്.
തെക്കൻ കുറ്റൂർ പറയത്ത് ജയരാജൻ വഴിപാടായി നൽകിയ വരിക്കപ്ലാവ് ബുധനാഴ്ച പുലർച്ചെ നടന്ന കനലാട്ടത്തിന് ഉപയോഗിച്ചു. മേലാപ്പുകെട്ടൽ, മേലരി കനാലാട്ടകുഴിയിൽ എത്തിക്കൽ, നെല്ലളവ്, പറ നിറയ്ക്കൽ, തീയാട്ട് കൊള്ളൽ, തോറ്റംചൊല്ലൽ, കാവുതീണ്ടൽ, മേലരിക്കു തീ കൊളുത്തൽ, എഴുന്നള്ളിപ്പ്, ചുരികപിടിത്തം, കാട് കാണൽ എന്നിവ നടന്നു. വലിയ തീയാട്ട് വെള്ളിയാഴ്ച ആഘോഷിക്കും. കൽപ്പുഴമന തന്ത്രിമാർ പൂജകൾക്ക് കാർമികത്വം വഹിക്കും. കൽപ്പന, അരിയളവ് ചടങ്ങോടെ ഉത്സവം സമാപിക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here