HomeNewsAnimals‘അടുക്കളമുറ്റത്തെ കോഴിവളർത്തൽ’ പദ്ധതിക്ക് ആതവനാട് പഞ്ചായത്തിൽ തുടക്കമായി

‘അടുക്കളമുറ്റത്തെ കോഴിവളർത്തൽ’ പദ്ധതിക്ക് ആതവനാട് പഞ്ചായത്തിൽ തുടക്കമായി

chicken-athavanad-2022

‘അടുക്കളമുറ്റത്തെ കോഴിവളർത്തൽ’ പദ്ധതിക്ക് ആതവനാട് പഞ്ചായത്തിൽ തുടക്കമായി

ആതവനാട്: ആതവനാട് ഗ്രാമപ്പഞ്ചായത്ത്‌ ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി അടുക്കളമുറ്റത്തെ കോഴിവളർത്തൽ ഒന്നാംഘട്ട വിതരണോദ്ഘാടനം നടന്നു. ആതവനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സിനോബിയ ഉദ്ഘാടനം നിർവഹിച്ചു.
chicken-athavanad-2022
വൈസ് പ്രസിഡന്റ്‌ കെ.പി. ജാസിർ അധ്യക്ഷതവഹിച്ചു. ആതവനാട് പഞ്ചായത്തിലെ എഴുനൂറിൽപ്പരം കുടുംബങ്ങൾക്ക്, ഒരു കുടുംബത്തിന് അഞ്ച്‌ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വീതം തികച്ചും സൗജന്യമായി നൽകുന്ന പദ്ധതിയാണിത്. 2200 കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഷാഹിന തിരുത്തി, നാസർ പുളിക്കൽ, ശിഹാബ് അത്തിക്കാട്ടിൽ, സലീന മുസ്തഫ, സുഹ്‌റ അരീക്കാടൻ, റുബീന, ഡോ. പി.ആർ. ഷേണുനാഥ്, ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!