Chicken waste dumped in canal at Valiyakunnu
കോട്ടപ്പുറത്തിനും വലിയകുന്നിനും ഇടയിലുള്ള പാടശേഖരത്തിലൂടെ ഒഴുകുന്ന തോട്ടിൽ സാമൂഹിക വിരുദ്ധർ കോഴിയവശിഷ്ടങ്ങളും മറ്റും തള്ളുന്നു.പ്ലാസ്റ്റിക് ചാക്കുകളില്‍ കുത്തിനിറച്ച കോഴിയവശിഷ്ടങ്ങള്‍ തെരുവുനായ്ക്കളും കാക്കകളും കടിച്ചുകീറി. അതോടെ തൂവലുകളും മറ്റ് വിസര്‍ജ്യവസ്തുക്കളും വെള്ളത്തില്‍ ഒഴുകിനടക്കാന്‍ തുടങ്ങി. അതുവരെ തെളിനീരായി ഒഴുകിയിരുന്ന തോട്ടിലെ വെള്ളം മലിനമായി.
അറവുശാലകളിലേയും പഴക്കടകളിലേയും അവശിഷ്ടങ്ങള്‍ വെളിമ്പ്രദേശങ്ങളില്‍ തള്ളുന്നതിന് ചില ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായി സൂചനയുണ്ട്. ഇവരാണ് രാത്രിയുടെ മറവില്‍ തോടുകളിലും, റോഡരികിലും വയലുകളിലും ഓടകളിലുമൊക്കെ അവശിഷ്ടങ്ങള്‍ നിറച്ച ചാക്കുകെട്ടുകള്‍ തള്ളുന്നത്.
Summary: Chicken wastes are found dumped in the canal that flows through the fields in between Valiyakunnu and Kottappuram, leaving the water dirty and foul smell.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here