വളാഞ്ചേരി-കുറ്റിപ്പുറം പാതയോരത്ത് വീണ്ടും മാലിന്യം തള്ളി
വളാഞ്ചേരി: വളാഞ്ചേരി-കുറ്റിപ്പുറം ദേശീയപാതയില്‍ മൂച്ചിക്കല്‍ ഓണിയില്‍ പാലത്തില്‍ ചാക്കുകളില്‍നിറച്ച മാംസാവശിഷ്ടങ്ങളും ചപ്പുചവറുകളും വീണ്ടും തള്ളി. ആഴ്ചകള്‍ക്കുമുമ്പ് വളാഞ്ചേരി പോലീസും ചെ ഗുവേര കള്‍ച്ചറല്‍ ഫോറവും ചേര്‍ന്ന് ഇവിടെ ശുചീകരിച്ചിരുന്നു. മാലിന്യം തള്ളല്‍ വീണ്ടും തുടങ്ങിയതോടെ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിട്ടുണ്ട്. ഗ്രാമപ്പഞ്ചായത്തിന്റെ ശുദ്ധജലവിതരണ പദ്ധതിയുടെ കിണര്‍ ഇതിനടുത്താണ്. മാംസാവശിഷ്ടങ്ങള്‍ പക്ഷികള്‍ കൊത്തിയെടുത്ത് കിണറ്റിലിടാന്‍ സാധ്യതയേറെയാണ്.
മാലിന്യങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കെതിരേയും മാലിന്യസംസ്‌കരണത്തിന് സൗകര്യങ്ങളില്ലാത്ത അറവുശാലകള്‍ക്കെതിരെയും പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് ചെ ഗുവേര കള്‍ച്ചറല്‍ ഫോറം ആവശ്യപ്പെട്ടു. പ്രസിഡന്റ് വി.പി.എം. സാലിഹ് അധ്യക്ഷത വഹിച്ചു.
Summary: Chicken wastes are found dumbed along the NH-66 near Valanchery
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here