പെൺകുഞ്ഞായതിന് അമ്മയുടെ പീഡനം; ഒന്നരവയസ്സുകാരിയെ ചൈൽഡ് ലൈൻ മോചിപ്പിച്ചു
എടരിക്കോട്: അമ്മയിൽനിന്ന് ശാരീരികവും മാനസികവുമായ പീഡനം അനുഭവിച്ച എടരിക്കോട് സ്വാഗതമാടുള്ള ഒന്നരവയസ്സുകാരിയെ ചൈൽഡ് ലൈൻ മോചിപ്പിച്ചു. മൂന്നാമതും പെൺകുഞ്ഞായതാണ് അമ്മയ്‌ക്ക് കുഞ്ഞിനോട് ദേഷ്യത്തിന് കാരണമായത്. പിതാവ് രണ്ടുവർഷമായി വിദേശത്താണ്. കുഞ്ഞിനാകട്ടെ കാലിന് ചെറിയ വൈകല്യവുമുണ്ട്. ഇവരുടെ ഏഴുവയസ്സുളള മൂത്തപെൺകുട്ടി മാനസികമായ വെല്ലുവിളിയും നേരിടുന്നുണ്ട്. പീഡനം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസിയാണ് ചൈൽഡ് ലൈനിൽ അറിയിച്ചത്. ചൈൽഡ് ലൈൻ പ്രവർത്തകർ വീട്ടിലെത്തി അന്വേഷിച്ചു. കുഞ്ഞിനെ പരിപാലിക്കാനാവില്ലെന്നാണ് മാതാവ് പറഞ്ഞത്. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി കുഞ്ഞിനെ ഏറ്റെടുത്ത് രണ്ടത്താണി ശാന്തിഭവനിലേക്ക് കൈമാറി. റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ ശിശുസംരക്ഷണ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here