സി.എച്ചിന്റെ ലോകം; ക്യാമ്പയിന് മാറാക്കരയിൽ തുടക്കമായി
മാറാക്കര: മുൻകാല നേതാക്കളുടെ ചരിത്രങ്ങൾ സ്മരിക്കേണ്ടത് അനിവാര്യമാണെന്ന് മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗം ഉസ്മാൻ താമരത്ത് പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വാർഡ് തലങ്ങളിൽ നടത്തുന്ന ‘സി.എച്ചിന്റെ ലോകം’ പരിപാടിയുടെ മാറാക്കര പഞ്ചായത്ത് തല പരിപാടിയിൽ സി.എച്ച് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എസി.നിരപ്പ് സി.എച്ച് സെന്ററിലെ ശിഹാബ് തങ്ങൾ കോൺഫ്രൻസ് ഹാളിൽ വെച്ച് നടന്ന പരിപാടി എ.പി. മൊയ്തീൻ കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.പി. ജാഫറലി അധ്യക്ഷത വഹിച്ചു.
ഡോ.ഷംസുദ്ദീൻ തിരൂർക്കാട്, മുസ്‌ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി കുഞ്ഞുട്ടി ഹാജി, വാർഡ് പ്രസിഡന്റ് പി.ടി. ആലിഹാജി, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒ.പി കുഞ്ഞി മുഹമ്മദ്, യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് മുസ്തഫ തടത്തിൽ, പഞ്ചായത്ത് ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, യൂത്ത് ലീഗ് വാർഡ് പ്രസിഡന്റ് ഷഫീഖ് കണക്കേതിൽ, ഹബീബ് തങ്ങൾ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ഭാരവാഹികളായ ശിഹാബ് മങ്ങാടൻ, ഷാഹുൽ ഹമീദ് വി.കെ, ഫഹദ് കരേക്കാട്, പഞ്ചായത്ത് എം.എസ്.എഫ് ഭാരവാഹികളായ ജസീൽ എൻ, മുബശീർ സി എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here