HomeNewsGeneralസിജിറ 2019-ആശയപ്രചരണ യാത്രക്ക് തുടക്കമായി

സിജിറ 2019-ആശയപ്രചരണ യാത്രക്ക് തുടക്കമായി

cighira-yatra

സിജിറ 2019-ആശയപ്രചരണ യാത്രക്ക് തുടക്കമായി

വിദ്യാഭ്യാസ മേഖലയിലെ പിന്നാകാവസ്ഥയ്ക്ക് ശാസ്ത്രീയമായ ഇടപെടലിലൂടെ (വിദ്യാഭ്യാസ – കരിയർ ഗൈഡൻസിലൂടെ) പരിഹാരം കാണുന്നതിനും സമൂഹത്തിൽ പുരോഗതി ഉണ്ടാക്കുന്നതിനുമായി 1997ലാണ് സിജി അഥവാ സെന്റർ ഫോർ ഇൻഫർമേഷൻ & ഗൈഡൻസ് ഇന്ത്യ രൂപീകരിച്ചത്. സർക്കാർ – സർക്കാർ ഇതര സംഘടനകളുമായി സഹകരിച്ച് നടപ്പിലാക്കിയ വിവിധ പദ്ധതികളിലൂടെ ഒരു പരിധിവരെ വിദ്യഭ്യാസ മേഖലയിൽ പുരോഗതിയുണ്ടാകുവാൻ സിജിയുടെ പ്രവർത്തനങ്ങൾക്ക് സാധ്യമായിട്ടുണ്ട്. എന്നാൽ മാറിയ വിദ്യഭ്യാസ – തൊഴിൽ സാഹചര്യങ്ങളിൽ വിഷൻ 2030 പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഇതിലൂടെ കൂടുതൽ നൂതന പദ്ധതികൾ സിജി ഏറ്റെടുത്തിട്ടുണ്ട്. പ്രസ്തുത പദ്ധതികൾ കൂടുതൽ കാര്യക്ഷമമായും ജനകീയ പങ്കാളിത്തത്തോടെയും നടപ്പിലാക്കുന്നതിനായി സിജി മലപ്പുറം ജില്ലാ ഘടകം മലപ്പുറം വെസ്റ്റ്‌ & മലപ്പുറം ഈസ്റ്റ് എന്നിങ്ങനെ രണ്ട് മേഖലയാക്കി പ്രവർത്തനം ഏകോപിപ്പിക്കുകയാണ്.
cighira-yatra
ഈ വർഷം സിജി മലപ്പുറം നടപ്പിലാക്കുന്ന പദ്ധതി പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുന്നതിനും യൂണിറ്റുകൾ ശാക്തീകരിക്കുന്നതിനും ജില്ലാ കമ്മിറ്റി അംഗങ്ങൾ ഒരു സംഘമായി ഓരോ യൂണിറ്റുകളും സന്ദർശിച്ച് ആശയങ്ങൾ പങ്കു വെക്കുന്നതിനും അഭിപ്രായങ്ങൾ ആരായുന്നതിനും നടപ്പിലാക്കുന്ന യാത്രയാണ് ‘സിജിറ’. സിജി മലപ്പുറം വെസ്റ്റ്‌ ജില്ലാ യൂണിറ്റുകളിൽ 2019 ആഗസ്ത് 28നും ഈസ്റ്റ് മേഖലയിൽ സെപ്റ്റംബർ 8നുമാണ് സിജിറ സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 28 ന് ബുധനാഴ്ച്ച രാവിലെ 8ന് കോട്ടക്കൽ യൂണിറ്റിൽ നിന്നും ആരംഭിച്ച് വൈകുന്നേരം 6ന് വളാഞ്ചേരിയിൽ സമാപിക്കുന്ന തരത്തിലാണ് സിജിറ സജ്ജീകരിച്ചിരിക്കുന്നത്. ഓരോ കേന്ദ്രത്തിലും പരമാവധി ഒരു മണിക്കൂർ സമയമായിരിക്കും യാത്രാ സംഘം ചെലവഴിക്കുക.
സിജിറ സന്ദർശന കേന്ദ്രങ്ങൾ
കോട്ടക്കൽ (8am – 9am)
താനൂർ: (10am – 11am)
തിരൂർ: (12 Noon – 1pm)
പൊന്നാനി: (3pm – 4pm)
വളാഞ്ചേരി: (5pm – 6pm)


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!