എംഇഎസ് കോളേജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറങ്ങി
കോഴിക്കോട്: അടുത്ത അധ്യയന വർഷം മുതൽ എം.ഇ.എസ് കോളജുകളിൽ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ചുകൊണ്ടുള്ള സർക്കുലർ പുറത്തുവിട്ടു. എം.ഇ.എസ് പ്രസിഡൻറ് ഡോ. പി.കെ ഫസൽ ഗഫൂറാണ് സർക്കുലർ പുറത്തുവിട്ടത്. കേരള ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ നിയമമെന്നും സർക്കുലറിൽ പറയുന്നുണ്ട്
പൊതു സമൂഹത്തിന് സ്വീകാര്യമല്ലാത്ത വിധത്തിലുള്ള വേഷ വിധാനങ്ങൾ അത് ആധുനികയുടെ പേരിലായാലും മതാചാരങ്ങളുടെ പേരിലായാലും അംഗീകരിക്കാൻ കഴിയില്ലെന്ന് സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു. ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിൽ വിദ്യാർഥിനികൾ മുഖം മറച്ചുകൊണ്ടുള്ള യാതൊരു വിധത്തിലുമുള്ള വസ്ത്ര ധാരണത്തിലും ക്ലാസുകളിലേക്ക് വരുന്നില്ലെന്ന് അധ്യാപകർ ഉറപ്പ് വരുത്തണം.
വിവാദത്തിന് ഇടം കൊടുക്കാതെ 2019-20 അധ്യയന വർഷം മുതൽ അത് പ്രാവർത്തികമാക്കണമെന്നും ഇക്കാര്യം നിയമമായി ഉൾപ്പെടുത്തി പുതിയ അധ്യയന വർഷത്തെ കോളജ് കലണ്ടർ തയാറാക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here