വെണ്ടല്ലൂരിൽ നിർധന കുടുംബാംഗമായ വിദ്യാർഥിനിക്ക് ടിവി വാങ്ങി നൽകി പോലീസ് ഉദ്യോഗസ്ഥൻ
ഇരിമ്പിളിയം: നിർധന കുടുംബാംഗമായ വിദ്യാർഥിനിക്ക് ടിവി വാങ്ങി നൽകി പോലീസ് ഉദ്യോഗസ്ഥൻ. കൊളത്തൂർ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറയി സേവനമനുഷ്ടിക്കുന്ന സജി മൈക്കിളാണ് ഇത്തരമൊരു മാതൃകാപരമായ പ്രവർത്തിയിലൂടെ മാതൃകയായത്. വെണ്ടല്ലൂർ വി.പി.എ.യു.പി.സ്കൂളിലെ പാവപ്പെട്ട ഒരു വിദ്യാർത്ഥിയുടെ ഓൺലൈൻ പ0ന സൗകര്യത്തിനായി ടി.വി ആവശ്യം ബോധ്യപ്പെടുത്തി വെണ്ടല്ലൂർ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയും ഇന്ദിരാ സൈബർ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയും സംയുക്തമായി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.
ആവശ്യം അറിഞ്ഞപ്പോൾതന്നെ അദ്ദേഹം ഒരു ടിവി വാങ്ങി വിദ്യാർത്ഥിയുടെ വഴികാട്ടിയായി മാറി. കെ.പി.സി.സി എക്സിക്യൂട്ടീവ് മെമ്പർ ഇഫ്ത്തിക്കാറുദീൻ ടിവി പ്രസ്തുത വിദ്യാർത്ഥിനിക്ക് കൈമാറി. ഡിസിസി ജനറൽ സെക്രട്ടറി പി.സി.എ നൂർ, മണ്ഡലം പ്രസിഡൻറ് മൊയ്തു മാസ്റ്റർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ബിനേഷ് മങ്കേരി, കുറ്റിപ്പുറം ബ്ലോക്ക് വൈസ് പ്രസിഡൻറ് ഷംല ടീച്ചർ, വെണ്ടല്ലൂർ വി.പി.എ.യു.പി സ്കൂൾ ഹെഡ്മിസ്ട്രിസ് കെ.ജയ, ബാവ മാഷ് കാളിയത്ത്, എ.പി നാരായണൻ, പി സുരേഷ്, വിനു പുല്ലാനൂർ, ഷഹനാസ് പി.ടി, ബിജു മങ്കേരി, മുഹമ്മദ് കെ.എം, മുരളി കെ, ഹക്കീം വെണ്ടല്ലൂർ, സുധീപ് പി.പി, ആഷിക് പി, അബു വി.പി, മഹേഷ് പി.പി, മഹേഷ് കൊട്ടാരം എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here