HomeNewsEventsമികച്ച ബസ് ഡ്രൈവര്‍ക്കുള്ള പുരസ്‌കാരം വളാഞ്ചേരി സ്വദേശിക്ക്

മികച്ച ബസ് ഡ്രൈവര്‍ക്കുള്ള പുരസ്‌കാരം വളാഞ്ചേരി സ്വദേശിക്ക്

driver

മികച്ച ബസ് ഡ്രൈവര്‍ക്കുള്ള പുരസ്‌കാരം വളാഞ്ചേരി സ്വദേശിക്ക്

റോഡ് സുരക്ഷാവാര സമാപനത്തോടനുബന്ധിച്ചുനടന്ന പരിപാടിയില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് പൊതു ഗതാഗത സംവിധാനത്തില്‍ മികവുതെളിയിച്ചവര്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ കൈമാറി. ഇത്തവണത്തെ മികച്ച ബസ് ഡ്രൈവര്‍ക്കുള്ള പുരസ്‌കാരം വളാഞ്ചേരി സ്വദേശി സ്വന്തമാക്കി. വളാഞ്ചേരിക്കടുത്തുള്ള കുളമംഗലം ബാവപ്പടിയിൽ താമസിക്കുന്ന സി.കെ മരയ്ക്കാര്‍ (52) ആണ് അവാർഡിനർഹനായത്. തിരൂര്‍-വളാഞ്ചേരി – പാലക്കാട് റൂട്ടുകളില്‍ സര്‍വീസ്‌നടത്തുന്ന സി.കെ.എം ബസ്സിലെ ഡ്രൈവറാണ് ഇദ്ദേഹം.

മികച്ചഡ്രൈവര്‍ക്കുള്ള 1,10,000 രൂപയാണ് മരയ്ക്കാര്‍ക്ക് ഉപഹാരമായി ലഭിച്ചത്. റോഡ് സുരക്ഷാവാര സമാപനത്തോടനുബന്ധിച്ചുനടന്ന പരിപാടിയില്‍ മന്ത്രി ആര്യാടന്‍മുഹമ്മദ് തുക കൈമാറി. 20 വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ്, അപകടരഹിതമായ ഡ്രൈവിങ്, െപാതുജനാഭിപ്രായം, ഇന്റര്‍വ്യൂ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം ലഭിച്ചത്.

ജീപ്പുഡ്രൈവറായിരുന്ന പിതാവ് മുഹമ്മദിന്റെ പാത പിന്തുടര്‍ന്ന മരയ്ക്കാര്‍, 1986ല്‍ ബസ് ഡ്രൈവറായി ജോലി തുടങ്ങിയത്. യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യത്തിലെത്തിക്കുകയെന്ന വലിയ ഉത്തരവാദിത്വത്തിന് 28വര്‍ഷമായിട്ടും പോറലേറ്റിട്ടില്ല. ഈ മികവിനാണ് ഇത്തവണത്തെ മികച്ച ബസ് ഡ്രൈവര്‍ക്കുള്ള പുരസ്‌കാരം മരയ്ക്കാരെ തേടിയെത്തിയത്. ആത്മാര്‍ഥതയോടെ വളയംപിടിച്ചാല്‍ അപകടങ്ങളുണ്ടാവില്ലെന്നും സമൂഹത്തോട് ഉത്തരവാദിത്വമുള്ള ഡ്രൈവിങ് രീതിയാണ് വേണ്ടതെന്നുമാണ് മരയ്ക്കാറിന് മറ്റുള്ളവരോട് പറയാനുള്ളത്.

റോഡ് സുരക്ഷാവാര സമാപനത്തോടനുബന്ധിച്ചുനടന്ന പരിപാടിയില്‍ ജില്ലയിലെ ആര്‍.ടി.ഒ ഓഫീസിന്റെ പ്രവര്‍ത്തനത്തെ മന്ത്രി ആര്യാടന്‍ മുഹമ്മദ് അഭിനന്ദിച്ചു. നഗരസഭാ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് മുസ്തഫ അധ്യക്ഷനായി. ഡിവൈ.എസ്.പി. അബ്ദുള്‍ഖാദര്‍, ആര്‍.ടി.ഒ എം.പി. അജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി കളക്ടര്‍ ഡോ. അരുണ്‍കുമാര്‍ റോഡ് സുരക്ഷാസന്ദേശം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉമ്മര്‍ ഫാറൂഖ്, പി.ഡബ്ല്യു.ഡി. അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ കെ.കെ. മുഹമ്മദ് ഇസ്മായില്‍, ജോയിന്റ് ആര്‍.ടി.ഒ മാരായ പി.ആര്‍. സുമേഷ് , എം.പി. സുഭാഷ് ബാബു, ബസ് ഉടമ മോട്ടോര്‍ തൊഴിലാളി വ്യാപാരി വ്യവസായിഡ്രൈവിങ് സ്‌കൂള്‍ എന്നിവയുടെ സംഘടനാപ്രതിനിധികള്‍ സംസാരിച്ചു.
മറ്റ് വിജയികൾ:

  • കൂടുതല്‍ സര്‍വീസുള്ള മികച്ച ബസ് ഓപ്പറേറ്റർ: പക്കീസ കുഞ്ഞിപ്പ
  • ഏറ്റവും സര്‍വീസുള്ള ഡ്രൈവിങ് സ്‌കൂള്‍: നാഷണല്‍ ഡ്രൈവിങ് സ്‌കൂള്‍ (ബി.പോക്കര്‍)
  • മികച്ച യുവ സംരംഭകന്‍: അബ്ദുല്‍ താഹിര്‍
  • മികച്ച റോഡ് സുരക്ഷാ പ്രവര്‍ത്തകന്‍: വി.കെ പൗലോസ്
  • പ്രായംകൂടിയ ഇന്‍സ്ട്രക്ടര്‍: ഹുസൈന്‍ ഹാജി
  • മികച്ച റോഡ് സേഫ്റ്റി പ്രവര്‍ത്തകന്‍: കെ.പി. പ്രദീഷ്
  • മികച്ച ഡ്രൈവര്‍മാര്‍ക്കുള്ള പ്രോത്സാഹന സമ്മാനമായ 5,000 രൂപയ്ക്ക് കുഞ്ഞാമു, വിദ്യാധരന്‍ എന്നിവര്‍ അര്‍ഹരായി.

വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!