HomeNewsIncidentsപോലീസും നാട്ടുകാരും തമ്മില്‍ വാക്കേറ്റം: കാടാമ്പുഴയില്‍ ഇന്ന് ഹര്‍ത്താല്‍

പോലീസും നാട്ടുകാരും തമ്മില്‍ വാക്കേറ്റം: കാടാമ്പുഴയില്‍ ഇന്ന് ഹര്‍ത്താല്‍

പോലീസും നാട്ടുകാരും തമ്മില്‍ വാക്കേറ്റം: കാടാമ്പുഴയില്‍ ഇന്ന് ഹര്‍ത്താല്‍

കാടാമ്പുഴ: കാടാമ്പുഴ അങ്ങാടിയില്‍ പോലീസും ജനങ്ങളും തമ്മില്‍ വാക്കേറ്റം. ചൊവ്വാഴ്ച രാത്രി ഏഴിന് പുത്തനത്താണിയില്‍നിന്ന് കാടാമ്പുഴ അങ്ങാടിയിലെത്തിയ കുടുംബം കുട്ടിക്ക് മരുന്നുവാങ്ങാനായി മരുന്നുകടയുടെ മുമ്പില്‍ കാര്‍ നിര്‍ത്തിയിരുന്നു. േപാലീസ് കാര്‍ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതാണ് കുഴപ്പങ്ങള്‍ക്ക് കാരണമായത്. കാര്‍ നിര്‍ത്തിയശേഷം കുടുംബനാഥന്‍ കടയില്‍പ്പോയതായിരുന്നു. ഈസമയം പോലീസ് കാറിനടുത്തെത്തി വണ്ടിയിലുണ്ടായിരുന്ന സ്ത്രീകളോടും കുട്ടികളോടും പുറത്തേക്കിറങ്ങാന്‍ പറയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇതില്‍ കുപിതരായ ജനങ്ങള്‍ പോലീസിനെ തടഞ്ഞുവെച്ചു. അപ്പോഴേക്കും ടാക്‌സി, ഓട്ടോഡ്രൈവര്‍മാരും പാഞ്ഞെത്തി. ഇതിനിടെ വ്യാപാരി വ്യവസായി ഏകോപനസമിതി കാടാമ്പുഴ യൂണിറ്റ് ഭാരവാഹികള്‍ സ്ഥലത്തെത്തിയിരുന്നു. കാറിലെത്തിയവരെ തിരിച്ചയച്ച ഇവര്‍ പോലീസുകാരുമായി സംസാരിക്കുകയും പ്രശ്‌നം അവസാനിപ്പിക്കുകയുമായിരുന്നു.
എന്നാല്‍ ഏതാനും ദിവസങ്ങളായി കാടാമ്പുഴ പോലീസ് കച്ചവടക്കാരോടും ഡ്രൈവര്‍മാര്‍, വാഹനഉടമകള്‍ തുടങ്ങിയവരോടും മോശമായാണ് പെരുമാറുന്നതെന്ന് ആരോപണമുണ്ട്. ഇതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച പതിനൊന്നുവരെ കാടാമ്പുഴയില്‍ ഹര്‍ത്താലാചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹിയായ പി.പി. ബഷീര്‍ പറഞ്ഞു.
ഓട്ടോറിക്ഷകള്‍, ടാക്‌സിവാഹനങ്ങള്‍, പിക്കപ്ലോറികള്‍ എന്നിവയും കാടാമ്പുഴയിലെ വ്യാപാരസ്ഥാപനങ്ങളും പണിമുടക്കും. എന്നാല്‍ ക്ഷേത്രത്തിലെത്തുന്നവര്‍ക്കോ സ്വകാര്യവാഹനങ്ങള്‍ക്കോ സ്‌കൂള്‍വാഹനങ്ങള്‍ക്കോ തടസ്സങ്ങളുണ്ടാവില്ല.
പൊതുജനങ്ങള്‍ക്കെതിരെ പോലീസ് നടത്തുന്ന അതിക്രമത്തിനെതിരെ പ്രതിഷേധിക്കാനാണ് ഹര്‍ത്താലെന്നും അദ്ദേഹം പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!