HomeNewsEventsClassമൃഗങ്ങളുടെ ആക്രമണത്തിലുള്ള കൃഷി നാശം; എടയൂർ പഞ്ചായത്തിൽ കർഷകർക്ക് ബോധവൽക്കരണ ക്ലാസ് നടത്തി

മൃഗങ്ങളുടെ ആക്രമണത്തിലുള്ള കൃഷി നാശം; എടയൂർ പഞ്ചായത്തിൽ കർഷകർക്ക് ബോധവൽക്കരണ ക്ലാസ് നടത്തി

edayur-class-crops

മൃഗങ്ങളുടെ ആക്രമണത്തിലുള്ള കൃഷി നാശം; എടയൂർ പഞ്ചായത്തിൽ കർഷകർക്ക് ബോധവൽക്കരണ ക്ലാസ് നടത്തി

എടയൂർ:എടയൂർ പഞ്ചായത്തിൽ കാട്ടുപന്നി, കുരങ്ങ് തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണം മൂലം കാർഷിക വിളകൾ നശിക്കുന്ന പ്രശ്നത്തിന് നിയമപരമായ പരിഹാരം കാണുന്നതിനും കർഷകർക്ക് നഷ്ട പരിഹാരം ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനായി കർഷകർക്കായി ഒരു ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. എടയൂർ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് കാട്ടു പന്നി. കുരങ്ങ് മയിൽ തുടങ്ങിയവ വ്യാപകമായി നെല്ല്, വാഴ, കപ്പ, ചേന, ചേമ്പ്, പച്ചക്കറികൾ, തുടങ്ങിയവ നശിപ്പിക്കുന്നതിന്റെ പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ഈ ക്ലാസ്സ് സംഘടിച്ചത്. വന്യമൃഗങ്ങളുടെ അക്രമണം തടയൽ നഷ്ട പരിഹാരം ലഭിക്കൽ എന്നീ വിഷയങ്ങളിൽ ഫോറസ്റ്റ് ഓഫീസർ ലാൽ വി.നാഥ്, കൃഷി ഓഫീസർ വിഷ്ണു നാരായണൻ, വെറ്റനറി സർജ്ജൻ ഡോ അജിത് കൃഷ്ണൻ എന്നിവർ ക്ലാസ് എടുത്തു. എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹസീന ഇബ്രാഹീം , വൈസ് പ്രസിഡൻറ് കെ.പി. വേലായുധൻ, മെമ്പർമാരായ കെ.കെ. രാജീവ്, പി.ടി അയ്യൂബ്, റസീന തസ്നി, ദലീല പർവിൻ , പിഎം മുഹമ്മദ്, മുഹമ്മദ് റഫീഖ്, സെക്രട്ടറി ആർ.രാജേഷ് എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!