ക്ലീൻ ഇന്ത്യ പദ്ധതി: ഇരിമ്പിളിയം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ക്യാംപസിൽ പ്ലാസ്റ്റിക് മാലിന്യ നിർമാർജ്ജന ക്യാമ്പയിൻ സംഘടിപ്പിച്ചു
ഇരിമ്പിളിയം: ക്ളീൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇരിമ്പിളിയം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് വളന്റിയേഴ്‌സ് സ്കൂൾ ക്യാംപസിൽ പ്ലാസ്റ്റിക് മാലിന്യ നിർമാർജ്ജന ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി എൻ.എസ്.എസ് വളന്റിയേഴ്‌സ് സ്കൂളിലെ പ്ലാസ്റ്റിക് മാലിന്യ വസ്തുക്കൾ ശേഖരിച്ച് ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് ഹരിത സേന അംഗങ്ങൾക്ക് കൈമാറി. പ്രിൻസിപ്പൽ ഡോ: ജി.എസ് ശ്രീലേഖ, പി ടി എ പ്രസിഡന്റ് അബ്ദുൽ ലത്തീഫ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ: എം.പി ഷാഹുൽ ഹമീദ്, സ്റ്റാഫ് സെക്രെട്ടറി എം.ഉസ്മാൻ, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ഹരിത സേന അംഗങ്ങളായ നിർമല, ബബിത എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് വളന്റിയർമാരായ അഫീൽ, ടി ജാസിർ, കെ.വി ഷാഹിന,ഷഹല, സൂരജ്, മുഹമ്മദ് യാസീൻ, പി.പി നിവേദ എന്നിവർ നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here