HomeNewsAccidentsമാട്ടുമ്മലിൽ സ്കൂൾ ബസിനടിയിൽ പെട്ട് പരിക്കേറ്റ ക്ലീനർ മരണപ്പെട്ടു

മാട്ടുമ്മലിൽ സ്കൂൾ ബസിനടിയിൽ പെട്ട് പരിക്കേറ്റ ക്ലീനർ മരണപ്പെട്ടു

mattummal-accident

മാട്ടുമ്മലിൽ സ്കൂൾ ബസിനടിയിൽ പെട്ട് പരിക്കേറ്റ ക്ലീനർ മരണപ്പെട്ടു

ആതവനാട്: സ്കൂൾ ബസിനടിയിൽ പെട്ട് പരിക്കേറ്റ് അശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ക്ലീനർ മരണപ്പെട്ടു. കാട്ടിലങ്ങാടി യതീംഖാനയുടെ സ്കൂൾ ബസ്സാണ് അപകടത്തിൽ പെട്ടത്. അതേബസിലെ ക്ലീനർ പട്ടർനടക്കാവ് കുത്തുകല്ലുങ്ങൽ സ്വദേശി മുഹമ്മദ് (54) എന്നവരാണ് മരണപ്പെട്ടത്.
mattummal-accident
സ്കൂൾ വിദ്യാർത്ഥിയെ കയറ്റുന്നതിനുവേണ്ടി നിർത്തിയ ബസിന് മുൻപിലൂടെ ക്ലീനർ നടന്നുവന്നത് ശ്രദ്ധയിൽ പെടാതെ ഡ്രൈവർ ബസ് മുന്നോട്ട് എടുക്കുകയായിരുന്നു. ബസ്സ് മുന്നോട്ടെടുത്തപ്പോൾ കാലിന് പരിക്കേറ്റത്. ഉടനെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയ സ്തംഭനം മൂലമാണ് മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ രാവിലെ അയ്യപ്പനോവ് പരിസരത്ത് വെച്ചായിരുന്നു അപകടം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!