HomeNewsGeneralആതവനാട് ഗ്രാമപഞ്ചായത്ത് ശുചിത്വ ഗ്രാമസഭ സംഘടിപ്പിച്ചു

ആതവനാട് ഗ്രാമപഞ്ചായത്ത് ശുചിത്വ ഗ്രാമസഭ സംഘടിപ്പിച്ചു

cleanliness-gramsabha-athavanad-2023

ആതവനാട് ഗ്രാമപഞ്ചായത്ത് ശുചിത്വ ഗ്രാമസഭ സംഘടിപ്പിച്ചു

ആതവനാട്: മാലിന്യ മുക്ത ആതവനാട് എന്ന ലക്ഷ്യപ്രാപ്തിക്കായി ആതവനാട് ഗ്രാമപഞ്ചായത്ത് ശുചിത്വ ഗ്രാമസഭ സംഘടിപ്പിച്ചു. 2023-24 വാർഷിക പദ്ധതി രൂപീകരണ ഭാഗമായാണ് ശുചിത്വ ഗ്രാമസഭ സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.പി.സിനോബിയ ശുചിത്വ ഗ്രാമസഭക്ക് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ.ടി.സുനീറ, ഷാഹിന തിരുത്തി എന്നിവരും മറ്റു വാർഡ് മെമ്പര്‍മാരും പങ്കെടുത്തു. നിർവഹണ ഉദ്യോഗസ്ഥകൂടിയായ ഗ്രാമസേവിക നിഷ, ജില്ലാ ശുചിത്വ മിഷന്‍ സീനിയർ റിസോഴ്സ് പേഴ്സൺ ശങ്കരനാരായണൻ (ഉണ്ണി മാഷ്), ഐ.ആർ.ടി.സി അംഗം ജയ്സോമനാഥൻ, ശുചിത്വ മിഷൻ കോർഡിനേറ്റർ, റിയാസ്, ഹരിത കർമ സേന കോർഡിനേറ്റർ ഷഫ്ന ഷിഹാബ്,നവകേരള മിഷൻ യങ് പ്രഫഷണൽ കുമാരി നിമിത എന്നിവർ പദ്ധതി വിശദാംശങ്ങള്‍ അവതരിപ്പിച്ചു. സി.ഡി.എസ്.മെമ്പർമാർ, ആശാ വർക്കർമാർ, സ്കൂൾ പ്രധാന അധ്യാപകർ, വ്യാപാരി സംഘടനാ പ്രതിനിധികൾ, ഹരിത കർമ സേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലയിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുകയും നിർദ്ദേശങ്ങൾ അവതരിപ്പിക്കുകയും ചെയ്ത ശുചിത്വ ഗ്രാമസഭയിൽ സി.ഡി.എസ് ചെയർപേഴ്സൺ സുജാത, ജെ.എച്ച.ഐ മിനി, ഹെഡ് മിസ്ട്രസ് വസന്ത എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് അക്കൗണ്ടന്റ് റജി ചർച്ചകൾ ക്രോഡീകരിച്ച് സംസാരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് ഇസ്മായിൽ സ്വാഗതവും വൈസ് പ്രസിഡന്റ് ജാസർ കരിങ്കപ്പാറ നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!