പ്രൊജക്ടർ വിതരണത്തിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാരോപണം; കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് സംയുക്ത പ്രതിഷേധ മാർച്ച് നടത്തി ക്ലബ്ബുകൾ
വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ LCD പ്രൊജക്ടർ വിതരണ പദ്ധതി കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും സ്വജനപക്ഷപാതിത്വത്തോടെ നടപ്പാക്കി എന്നുമാരോപിച്ച് കുറ്റിപ്പുറം കുളക്കാട് ബ്ലോക്ക് ഡിവിഷനിലെ യുവജന ക്ലബ്ബുകളായ റെഡ്സ്റ്റാർ പേരശ്ശനൂർ, ഷൈൻ സ്റ്റാർ പേരശ്ശനൂർ, HS ബ്രദേഴ്സ് പേരശ്ശനൂർ, യുണൈറ്റഡ് FC പേരശ്ശനൂർ, ഫിനിക്സ് എടച്ചലം, ടോപ്പേഴ്സ് എടച്ചലം, ഹിൽടോപ്പ് പൈങ്കണ്ണൂർ എന്നീ ക്ലബ്ബുകളുടെ അംഗങ്ങൾ സംയുക്തമായി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സുബൈർ.എൻ.കെ (ഹിൽടോപ്പ് ക്ലബ്) ഉദ്ഘാനം ചെയ്തു. ഒ.കെ ശ്രീനാഥ് (റെഡ്സ്റ്റാർ) അധ്യക്ഷത വഹിച്ചു. നിജേഷ് (ടോപ്പേഴ്സ് ക്ലബ്) നന്ദി പറഞ്ഞു. എ.കെ നിസാർ, നാസർ (ഫിനിക്സ്), ഷമീർ, നിഷാന്ത് (HS ബ്രദേഴ്സ് ) അനിലേഷ് ഓ.കെ, ജിഷ്ണു ( റെഡ്സ്റ്റാർ), സി.പി രമേശ്, അർജുൻ (ഷൈൻ സ്റ്റാർ) ജാസിർ, രതീഷ് UV (യുണൈറ്റഡ് FC) ബദറുദ്ദീൻ (ഹിൽടോപ്പ്) ശംസുദ്ധീൻ (ടോപ്പേഴ്സ് ) തുടങ്ങിയവർ നേതൃത്വം നൽകി. മാർച്ചിന് ശേഷം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ പ്രൊജക്ടർ വിതരണത്തിലെ അഴിമതി അന്വേഷിക്കണമെന്നും, അർഹരായ മുഴുവൻ ക്ലബുകളേയും ഉടൻ തന്നെ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടും സംയുക്ത ക്ലബ് സമിതിയുടെ നേതാക്കൾ സെക്രട്ടറിക്ക് നിവേദനം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here