കോ-ഓപ്പറേറ്റീവ് കലോത്സവം ‘ആരവ’ത്തിന് നാളെ തിരിതെളിയും; വളാഞ്ചേരിയിൽ ഇന്ന് വിളംബരജാഥ
വളാഞ്ചേരി: കോഴിക്കോട് സർവകലാശാലയ്ക്ക് കീഴിലുള്ള കോ-ഓപ്പറേറ്റീവ് കോളേജുകളുടെ മൂന്നാമത് ഇന്റർസോൺ കലോത്സവം വളാഞ്ചേരി കോ-ഓപ്പറേറ്റീവ് കോളേജിന്റെ നേതൃത്വത്തിൽ ശനി, ഞായർ ദിവസങ്ങിൽ വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിൽ നടക്കും.
തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ മുപ്പത് കോളേജുകളിൽനിന്നായി 2000 വിദ്യാർഥികൾ മുപ്പത്തിയെട്ട് ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
കലോത്സവത്തിന്റെ വിളംബരജാഥ വെള്ളിയാഴ്ച വൈകുന്നേരം നാലിന് നഗരത്തിൽ നടക്കും. കലോത്സവം ശനിയാഴ്ച പത്തിന് സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനംചെയ്യും.
ഞായറാഴ്ച നാലിനാണ് സമാപനസമ്മേളനം. മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനംചെയ്യും. ഓൾകേരള കോ-ഓപ്പറേറ്റീവ് കോളജസ് അസോസിയേഷൻ ‘ആരവം’ എന്ന പേരിലാണ് കലോത്സവം സംഘടിപ്പിക്കുന്നത്. പ്രിൻസിപ്പൽ പ്രൊഫ. പി.പി. നാരായണൻ, കൺവീനർ സി. സനൂപ്, മജീദ് ഇല്ലിക്കൽ, ടി.ടി. അബ്ദുൾറഹീം, എം. വാസുദേവൻ, ടി.ടി. ഉസ്മാൻ എന്നിവർ പരിപാടികൾ വിശദീകരിച്ചു. സ്റ്റേജിതര മത്സരങ്ങൾ ഫെബ്രുവരി 22,23 തീയതികളിൽ പൂർത്തിയാക്കിയിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here