ഉപതെരഞ്ഞെടുപ്പ്: പെരുമാറ്റച്ചട്ടം നിലവില്‍ വന്നു
ജില്ലയില്‍ വളാഞ്ചേരി നഗരസഭയിലെ മീമ്പാറ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിലെ ഐക്കരപ്പടി, അമരമ്പലം ഗ്രാമ പഞ്ചായത്തിലെ ഉപ്പുവള്ളി, വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ മേല്‍മുറി, എന്നീ വാര്‍ഡുകളില്‍ നവംബര്‍ 29ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. നവംബര്‍ അഞ്ചിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും.
നവംബര്‍ 12 വരെ നാമനിര്‍ദ്ദേശ പത്രിക നല്‍കാം. 13 ന് സൂക്ഷ്മ പരിശോന നടത്തും. നവംബര്‍ 15 വരെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാം. വോട്ടണ്ണല്‍ നവംബര്‍ 30. ഡിസംബര്‍ അഞ്ചോടെ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here