HomeNewsMeetingFelicitationസ്ഥലം മാറി പോകുന്ന വളാഞ്ചേരി എസ്.എച്.ഒ എം.കെ ഷാജിക്ക് സഹപ്രവർത്തകർ യാത്രയപ്പ് നൽകി

സ്ഥലം മാറി പോകുന്ന വളാഞ്ചേരി എസ്.എച്.ഒ എം.കെ ഷാജിക്ക് സഹപ്രവർത്തകർ യാത്രയപ്പ് നൽകി

mk-shaji-valanchery

സ്ഥലം മാറി പോകുന്ന വളാഞ്ചേരി എസ്.എച്.ഒ എം.കെ ഷാജിക്ക് സഹപ്രവർത്തകർ യാത്രയപ്പ് നൽകി

വളാഞ്ചേരി: വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ നിന്നും പാലക്കാട് ജില്ലയിലെ കോങ്ങാട് പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറി പോകുന്ന എസ്.എച്.ഒ എം.കെ ഷാജിക്ക് വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ സഹപ്രവർത്തകർ യാത്രയപ്പ് നൽകി.
mk-shaji-valanchery
പോലീസ് സ്റ്റേഷനിൽ വച്ചു നടന്ന ലളിതമായ ചടങ്ങിൽ കഴിഞ്ഞ പത്ത് മാസത്തോളമായി പൊതു ജനങ്ങളുടെ ക്ഷേമത്തിനും നിയമ പരിപാലനത്തിനും കൂടെ നിന്ന് പ്രവർത്തിച്ച എല്ലാ സഹപ്രവർത്തകരെയും എസ്.എച്.ഒ പ്രത്യേകം അഭിനന്ദിച്ചു. പോലീസ് സേനാംഗങ്ങളുടെ യാത്രയയപ്പ് ഉപഹാരം ജൂനിയർ എസ്. മധു ബാലകൃഷ്ണൻ, റൈറ്റർ എസ്.ഐ സിദ്ദീഖ് എന്നിവർ എസ്.എച്.ഒക്ക് നൽകി.
mk-shaji-valanchery
ടെലികമ്മ്യൂണിക്കേഷൻ എസ്.ഐ ജയപ്രകാശൻ, സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ നസീർ തിരൂർക്കാട്, പോലീസുകാരായ രമേശ്, സമീറ, ശ്രീജ, ഹോംഗാർഡ് ഷാജി എന്നിവർ ചടങ്ങിൽ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!