വളാഞ്ചേരിയുടെ ജനകീയ ഡോക്ടർ എം ഗോവിന്ദൻ വിട വാങ്ങി
വളാഞ്ചേരി: ആതുര സേവന രംഗത്തെ നിറസാന്നിധ്യമായിരുന്ന ഡോ എം.കെ ഗോവിന്ദൻ അന്തരിച്ചു. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് അന്ത്യം. അരിക്കോട് ഇരുവേറ്റി സ്വദേശിയായ ഇദ്ദേഹം പതിറ്റാണ്ടുകളായി വളാഞ്ചേരി കൊളമംഗലത്താണ് താമസിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് 1965ൽ എം.ബി.ബി.എസ് പൂർത്തിയായ ഇദ്ദേഹം 1985 വരെ സർക്കാർ സർവ്വീസിൽ ഡോക്ടറായി സേവനമനുഷ്ടിച്ചു. തുടർന്നാണ് കൊളമംഗലത്ത് വീട്ടിൽ പ്രൈവറ്റായി സേവനം തുടങ്ങിയത്. ബുധനാഴ്ചകളിൽ പ്രായമായവർക്കു മാത്രമായുള്ള ചികിത്സ ഇദ്ദേഹത്തിന്റെ പ്രത്യേകതയാണ്. 2003ൽ സംസ്ഥാന എൽഡേർലി പുരസ്കാരവും 2009ൽ ദേശീയ എൽഡേർലി പുരസ്കാരവും നേടി. ഐ.എം.എ ഡോക്ടേഴ്സ് ക്ലബ് സ്ഥാപകൻ, പാലിയേറ്റിവ് കെയർ രക്ഷാധികാരി, ചെഗുവേര ഫോറം മുഖ്യരക്ഷാധികാരി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: വസന്തകുമാരി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here