HomeNewsFoodമാറാക്കര പഞ്ചായത്തിൽ ജനകീയ ഹോട്ടൽ ആരംഭിച്ചു

മാറാക്കര പഞ്ചായത്തിൽ ജനകീയ ഹോട്ടൽ ആരംഭിച്ചു

community-hotel-kadampuzha

മാറാക്കര പഞ്ചായത്തിൽ ജനകീയ ഹോട്ടൽ ആരംഭിച്ചു

കാടാമ്പുഴ: മാറാക്കര ഗ്രാമ പഞ്ചായത്ത്‌ കാടാമ്പുഴയിൽ കുടുംബശ്രീ മുഖേന ജനകീയ ഹോട്ടൽ ആരംഭിച്ചു. ഹോട്ടലിന്റെ ഉത്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ് വി മധുസൂദനൻ നിർവഹിച്ചു. കിടപ്പിലായ രോഗികൾക്കും ഭിക്ഷാടനക്കാർക്കും അഗതികൾക്കും ഭക്ഷണത്തിനുള്ള പണം പഞ്ചായത്ത്‌ നൽകും, മറ്റുള്ളവർക്ക് 20രൂപ നിരക്കിൽ ഭക്ഷണം ലഭിക്കും. പഞ്ചായത്ത്‌ സെക്രട്ടറി അനിത.ജെ.സ്റ്റീഫൻ, വൈസ് പ്രസിഡന്റ് കല്ലൻ ആമിന, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പള്ളിമാലിൽ മുഹമ്മദലി, കെ.ടി ഷഹനാസ്, വാർഡ് മെമ്പർ പി.പി ബഷീർ, കുടുംബശ്രീ അംഗം ഗീത തുടങ്ങിയവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!