HomeNewsInitiativesരക്തം നൽകാൻ കർമപദ്ധതികൾ ആവിഷ്കരിച്ചു വളാഞ്ചേരി ജനമൈത്രി പൊലീസ് പദ്ധതി

രക്തം നൽകാൻ കർമപദ്ധതികൾ ആവിഷ്കരിച്ചു വളാഞ്ചേരി ജനമൈത്രി പൊലീസ് പദ്ധതി

community-police

രക്തം നൽകാൻ കർമപദ്ധതികൾ ആവിഷ്കരിച്ചു വളാഞ്ചേരി ജനമൈത്രി പൊലീസ് പദ്ധതി

വളാഞ്ചേരി ∙ ജീവരക്തം ആവശ്യക്കാർക്ക് നൽകുന്നതിനായി ജനമൈത്രി പൊലീസ് കർമപദ്ധതികൾ ആവിഷ്കരിച്ചു. ബ്ലഡ് ഡോണേഴ്സ് കേരളയടെ സഹകരണത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്. ‘ഇൻഹൗസ് ബ്ലഡ് ഡോണേഷൻ’ എന്ന പേരിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രക്തബാങ്കുകളിലേക്കു ആവശ്യമായ രക്തം നൽകാനാണ് രൂപരേഖ തയാറാക്കിയിട്ടുള്ളത്.
janamytri-valanchery
‘രക്തം ഹൃദയത്തിൽ നിന്നൊരു സമ്മാനം’ എന്ന മുദ്രാവാക്യമുയർത്തി ശനിയാഴ്ചകളിൽ നടക്കുന്ന സംഗമത്തിൽ രക്തദാനത്തിനു സന്നദ്ധരായി എത്തുന്നവർക്കു അവസരമൊരുക്കും. പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിലാണ് രക്തദാനം സ്വീകരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. ആദ്യസംഘം ഇന്നു രാവിലെ എട്ടിനു പുറപ്പെടും. സ്റ്റാൻഡിലെ പൊലീസ് സഹായകേന്ദ്രത്തിനു സമീപം വളാഞ്ചേരി എസ്എച്ച്ഒ പി.പ്രമോദ് യാത്ര ഫ്ലാഗ് ഓഫ് ചെയ്യും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!