വളാഞ്ചേരി ജനമൈത്രി പോലീസ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്തതുമായ വിദ്യാർഥികൾക്കുള്ള ടെലിവിഷൻ വിതരണം നടത്തി
വളാഞ്ചേരി: വളാഞ്ചേരി ജനമൈത്രി പോലീസ് പോലീസുകാരുടെ ശമ്പളത്തിൽ നിന്നും ഒരു വിഹിതം മാറ്റിവെച്ച് സ്റ്റേഷൻ പരിധിയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്തതുമായ വിദ്യാർഥികൾക്കുള്ള ടെലിവിഷൻ വിതരണം നടത്തി. വളാഞ്ചേരി നഗരസഭയിൽപ്പെട്ട പടിഞ്ഞാക്കരയിലുള്ള 3 കുട്ടികൾ അടങ്ങിയ കുടുംബത്തിനും എടയൂർ ഗ്രാമ പഞ്ചായത്തിലെ പീടികപടിയിലുള്ള കുട്ടികൾ അടങ്ങിയ കുടുംബത്തിനുമാണ് വളാഞ്ചേരി ജനമൈത്രി പോലീസ് ടെലിവിഷൻ വിതരണം ചെയ്തത്. വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്.ഒ ആയ എം.കെ ഷാജി ടിവികൾ കൈമാറി. ചടങ്ങിൽ എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജീവ് മാസ്റ്റർ, കരിപ്പോൾ ഹൈസ്കൂളിലെ വൈസ് പ്രിൻസിപ്പൽ രാധാമണി ടീച്ചർ, എസ്.ഐ മാരായ മുരളീകൃഷ്ണൻ, സിദ്ധീഖ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രമേശൻ, എം.വി മോഹനൻ, കൃഷ്ണപ്രസാദ്, സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ നസീർ തിരൂർക്കാട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here