HomeNewsGeneralപ്രസവാവധിക്ക് അപേക്ഷിച്ചതിന് കരാർ അധ്യാപികയെ പിരിച്ചു വിട്ടതായി പരാതി

പ്രസവാവധിക്ക് അപേക്ഷിച്ചതിന് കരാർ അധ്യാപികയെ പിരിച്ചു വിട്ടതായി പരാതി

gups-kottakkal

പ്രസവാവധിക്ക് അപേക്ഷിച്ചതിന് കരാർ അധ്യാപികയെ പിരിച്ചു വിട്ടതായി പരാതി

കോട്ടയ്ക്കൽ: കോട്ടയ്ക്കൽ ജി.എം.യു.പി. സ്കൂളിൽ പി.ടി.എ. കരാറടിസ്ഥാനത്തിൽ നിയമിച്ച അധ്യാപികയെ പി.ടി.എ പ്രസിഡന്റ് അപമാനിച്ചെന്നും പിരിച്ചുവിട്ടെന്നും പരാതി. കോട്ടയ്ക്കൽ സ്വദേശിയായ അധ്യാപികയാണ് ഇതുസംബന്ധിച്ച് വനിതാകമ്മിഷൻ, മനുഷ്യാവകാശ കമ്മിഷൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ എന്നിവർക്ക് പരാതി നൽകിയത്. വിവാഹം രജിസ്റ്റർചെയ്ത് നാലുമാസം കഴിഞ്ഞ് പ്രസവാവധിക്ക് അപേക്ഷിച്ചതാണ് കാരണമെന്ന് അധ്യാപിക പറയുന്നു. ഇതിന്റെപേരിൽ പി.ടി.എ. പ്രസിഡന്റ് പി.ടി.എ. യോഗത്തിലും അപമാനിച്ചുവെന്ന്‌ ആരോപണമുണ്ട്. ആദ്യ വിവാഹത്തിന്റെ നിയമപ്രശ്നങ്ങൾ അവസാനിക്കാൻ സമയമെടുത്തതാണ് വിവാഹരജിസ്‌ട്രേഷൻ വൈകാൻ കാരണം.
gups-kottakkal
അതേസമയം എം.ടി.എയുടെ അഭിപ്രായപ്രകാരമാണ് താൻ നടപടിയെടുത്തതെന്ന് പി.ടി.എ പ്രസിഡന്റ് സുൽഫിക്കർ ബാബു പറഞ്ഞു.സർക്കാർ ഓണറേറിയം നൽകുന്ന നിയമനമല്ലാത്തതിനാൽ പി.ടി.എയ്ക്ക് ഇക്കാര്യത്തിൽ പൂർണ അധികാരമുണ്ട്. മനുഷ്യത്വപരമായ നിലപാടെടുക്കണമെന്ന് സ്‌കൂൾ അധികൃതർക്കും പി.ടി.എയ്ക്കും നിർദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. കൃഷ്ണൻ പറഞ്ഞു.
Summary:complaint against pta for sacking a contract teacher who applied for maternity leave


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!